ഒളിംപിക്‌സ് ചരിത്രത്തിലാദ്യം; ടോക്യോയില്‍ മത്സരിക്കാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ താരം

By Web TeamFirst Published Jun 22, 2021, 7:54 PM IST
Highlights

പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് അന്താരാഷ്‌ട്ര ഒളിംപിക് സമിതിയുടെ പരിധിക്ക് താഴെയായതാണ് 43 വയസുള്ള താരത്തിന് ടോക്യോയിലേക്കുള്ള വഴി തുറന്നത്

ടോക്യോ: ഒളിംപിക്‌സ് ചരിത്രത്തിലാദ്യമായി ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ഇത്തവണ മത്സരിക്കുന്നു. ന്യൂസിലൻഡിന്‍റെ ഭാരോദ്വഹന താരം ലോറൽ ഹബ്ബാര്‍ഡ് വനിതകളുടെ 87 കിലോ സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗത്തിൽ മത്സരിക്കും. പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് അന്താരാഷ്‌ട്ര ഒളിംപിക് സമിതിയുടെ പരിധിക്ക് താഴെയായതാണ് 43 വയസുള്ള താരത്തിന് ടോക്യോയിലേക്കുള്ള വഴി തുറന്നത്. 2013ൽ ട്രാന്‍സ്‌ജെന്‍ഡറാകും വരെ പുരുഷ വിഭാഗത്തിൽ മത്സരിച്ചിരുന്നു ലോറൽ ഹബ്ബാര്‍ഡ്. 

അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി 2015ൽ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വനിതാ വിഭാഗത്തിൽ മത്സരിക്കാൻ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു. ടെസ്റ്റോസ്റ്റിറോണ്‍ ലിറ്ററിന് 10 നാനോമോളിൽ താഴെയാണെങ്കിൽ മത്സരിക്കാമെന്ന ഐഒസി മാനദണ്ഡം അനുകൂലമായത് ലോറൽ ഹബ്ബാര്‍ഡിന് ഒളിംപിക് വാതിൽ തുറന്നു. 

എതിര്‍പ്പുകൾക്കും വിവാദങ്ങൾക്കുമിടെ 2018 കോമൺവെൽത്ത് ഗെയിംസിൽ മത്സരത്തിനിറങ്ങിയെങ്കിലും പരിക്കേറ്റ് പിന്മാറി താരമാണ് ലോറൽ ഹബ്ബാര്‍ഡ്. കരിയറിന് അവസാനമായെന്ന് പ്രഖ്യാപിച്ചിടത്തുനിന്നാണ് ചരിത്ര താരമായി ടോക്യോയിലേക്കുള്ള വരവ്. 2019 പസഫിക് ഗെയിംസ് വനിതാ വിഭാഗത്തിൽ ലോറൽ ഹബ്ബാര്‍ഡ് കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാവിനെ തോൽപ്പിച്ച് സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ റോം ലോകകപ്പിൽ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി. സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗം ലോക റാങ്കിംഗിൽ പതിനാറാം സ്ഥാനത്താണ് ഹബ്ബാര്‍ഡ്. 

ടോക്യോ ഒളിംപിക്‌സ്: യോഗ്യത നേടിയ മലയാളി താരങ്ങള്‍ക്ക് സംസ്ഥാനത്തിന്‍റെ അഞ്ച് ലക്ഷം വീതം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!