ഇടിക്കൂട്ടില്‍ പ്രതീക്ഷ; വനിതകളില്‍ ബോഗോഹെയ്‌ന് ഒരു ജയമകലെ മെഡലുറപ്പിക്കാം

By Web TeamFirst Published Jul 27, 2021, 11:56 AM IST
Highlights

മൂന്ന് ബോട്‌സിലുമായി 3-2ന്റെ ജയമാണ് അസാമുകാരി സ്വന്തമാക്കിയത്. ഒരു ജയം കൂടി നേടിയാല്‍ താരത്തിന് മെഡലുറപ്പിക്കാം.

ടോക്യോ: ബോക്‌സിംഗില്‍ ഇന്ത്യക്ക് പ്രതീക്ഷയായി വനിതാ താരം ലോവ്‌ലിന ബോഗോഹെയ്ന്‍. 69 കിലോ ഗ്രാം വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തില്‍ ജര്‍മനിയുടെ നദാനി അപെറ്റ്‌സിനെയാണ് ഇന്ത്യന്‍ താരം ഇടിച്ചിട്ടത്. മൂന്ന് ബോട്‌സിലുമായി 3-2ന്റെ ജയമാണ് അസാമുകാരി സ്വന്തമാക്കിയത്. ഒരു ജയം കൂടി നേടിയാല്‍ താരത്തിന് മെഡലുറപ്പിക്കാം.

പുരുഷ വിഭാഗം ബോക്‌സര്‍മാര്‍ നിരാശപ്പെടുത്തുന്ന പ്രകടനം പുറത്തെടുക്കുമ്പോഴാണ് വനിതകളുടെ മുന്നേറ്റം. നേരത്തെ മേരി കോം അവസാന പതിനാറിലെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മനീഷ് കൗഷിക്, വികാസ് കൃഷന്‍, ആഷിഷ് കുമാര്‍ എന്നിവരാണ് പുറത്തായത്. അമിത് പങ്കല്‍, സതീഷ് കുമാര്‍ എന്നിരാണ് ഇനി അവശേഷിക്കുന്നത്.

ഇന്ന് ബോക്‌സിംഗിന് പുറമെ ഹോക്കിയില്‍ മാത്രമാണ് ഇന്ത്യ തിളങ്ങിയത്. ഇന്ത്യ എതിരില്ലാത്ത മൂന്ന് ഗോളിന് സ്‌പെയ്‌നിനെ തോല്‍പ്പിച്ചുരുന്നു. ടേബിള്‍ ടെന്നിസില്‍ ശരത് കമല്‍ പുറത്തായിരുന്നു. പിന്നാലെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ മിക്‌സ്ഡ് ഇനത്തില്‍ മത്സരിച്ച മനു ഭാകര്‍- സൗരഭ് ചൗധരി സഖ്യവും അഭിഷേക് വര്‍മ- യശസ്വിന് ദേശ്വള്‍ ജോഡിയും യോഗ്യതാ റൗണ്ടിലും മടങ്ങി.

click me!