ഏഷ്യൻ ഗെയിംസിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; പരിക്കിനെ തുടര്‍ന്ന് സീസണിലെ മുഴുവൻ മത്സരങ്ങളിൽ നിന്നും പിന്മാറി നീരജ് ചോപ്ര

Published : Aug 29, 2026, 02:59 PM IST
Neeraj Chopra

Synopsis

കഠിനാധ്വാനത്തിന് ശേഷം ലുസെയ്നിൽ സീസണിലെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയതോടെ മികച്ച ഫോമിലേക്ക് തിരിച്ചെത്തുകയാണെന്ന് എനിക്ക് തോന്നിയിരുന്നു.

ദില്ലി: ഏഷ്യൻ ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ സ്വർണ്ണ പ്രതീക്ഷയും ഒളിമ്പിക് മെഡൽ ജേതാവുമായ നീരജ് ചോപ്ര ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പിന്മാറി. കണങ്കാലിനേറ്റ പരിക്കിനെത്തുടർന്നാണ് ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസ് ഉൾപ്പെടെയുള്ള വരാനിരിക്കുന്ന പ്രധാന ടൂർണമെന്‍റുകളിൽ നിന്നും നീരജ് പിന്മാറുന്നതായി പ്രഖ്യാപിച്ചത്. ലുസെയ്ൻ ഡയമണ്ട് ലീഗിൽ 88.05 മീറ്റർ എറിഞ്ഞ് സീസണിലെ മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് നീരജിന് പരിക്കേറ്റത്.

തന്‍റെ ഇൻസ്റ്റാഗ്രാം പേജിലൂടെ നീരജ് തന്നെയാണ് സീസണിൽ നിന്നും പിന്മാറുന്ന വിവരം കായിക പ്രേമികളെ അറിയിച്ചത്. കഠിനാധ്വാനത്തിന് ശേഷം ലുസെയ്നിൽ സീസണിലെ ഏറ്റവും മികച്ച ദൂരം കണ്ടെത്തിയതോടെ മികച്ച ഫോമിലേക്ക് തിരിച്ചെത്തുകയാണെന്ന് എനിക്ക് തോന്നിയിരുന്നു. എന്നാൽ നിർഭാഗ്യവശാൽ, പരിശീലനത്തിനിടെ ആങ്കിളിലെ ലിഗമെന്‍റിന് പരിക്കേറ്റു. ഡോക്ടർമാരുമായും ടീം അംഗങ്ങളുമായും സംസാരിച്ച ശേഷമാണ് ഈ സീസണിലെ ബാക്കി മത്സരങ്ങളിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചത്. താളം കണ്ടെത്തുന്ന സമയത്ത് ഇങ്ങനെയൊരു തിരിച്ചടിയുണ്ടായത് നിരാശാജനകമാണ്. എങ്കിലും തിരിച്ചടികൾ കായികജീവിതത്തിന്റെ ഭാഗമാണ്. പൂർണ്ണ കായികക്ഷമത വീണ്ടെടുത്ത് കൂടുതൽ കരുത്തോടെ തിരിച്ചെത്തുകയാണ് ഇനി എന്റെ ലക്ഷ്യം-നീരജ് കുറിച്ചു.

പിന്മാറ്റത്തോടെ ഏഷ്യൻ ഗെയിംസിനൊപ്പം നേരത്തെ യോഗ്യത ഉറപ്പാക്കി ഡയമണ്ട് ലീഗ് ഫൈനലും നീരജിന് നഷ്ടമാകും. ഏഷ്യൻ ഗെയിംസിൽ അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ ഉറപ്പായ മെഡൽ പ്രതീക്ഷകൾക്കേറ്റ വലിയ തിരിച്ചടിയാണ് നീരജിന്‍റെ ഈ പിന്മാറ്റം. കഴിഞ്ഞ രണ്ട് ഏഷ്യൻ ഗെയിംസിലും നീരജ് ഇന്ത്യക്കായി സ്വർണം നേടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി-ട്രീസ സഖ്യത്തിന് വെങ്കലം; ലോക ഒന്നാം നമ്പര്‍ ജോഡിയോട് പൊരുതിവീണു
ഉസൈൻ ബോൾട്ടിന്‍റെ റെക്കോർഡ് വേഗം മറികടന്ന് ചൈനീസ് 'സൂപ്പർമാൻ' റോബോട്ട്, വേഗത സെക്കൻഡിൽ 12.66 മീറ്റർ