'വിജയ നിമിഷങ്ങളിൽ ചെറിയ ആശങ്ക തോന്നിയിരുന്നു, ഇനിയുമേറെ ലക്ഷ്യങ്ങള്‍'; നീരജ് ചോപ്ര ഏഷ്യാനെറ്റ് ന്യൂസിനോട്

By Web TeamFirst Published Aug 10, 2021, 1:57 PM IST
Highlights

ടോക്കിയോ ഒളിംപിക്‌സിലെ സ്വര്‍ണ നേട്ടത്തിന്‍റെ സന്തോഷം ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവച്ച് ജാവലിന്‍ താരം നീരജ് ചോപ്ര
 

ദില്ലി: ടോക്കിയോ ഒളിംപിക്‌സിലേത് സ്വപ്‌ന സാക്ഷാത്ക്കാരമെന്ന് ജാവലിന്‍ സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര. വിജയ നിമിഷങ്ങളിൽ ചെറിയ ആശങ്ക തോന്നിയിരുന്നു. എന്നാൽ ലക്ഷ്യം ഫലംകണ്ടു. കോമൺവെൽത്ത് ഗെയിംസടക്കം നിരവധി ലക്ഷ്യങ്ങൾ മുന്നിലുണ്ട്. അതിനായി പരിശ്രമം തുടങ്ങുമെന്നും ദില്ലിയില്‍ വിജയസന്തോഷം പങ്കിട്ട് നീരജ് ചോപ്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

ദേശീയ ഗെയിംസിന് ശേഷം നാഷണൽ ക്യാംപിൽ ലഭിച്ച പരിശീലനമാണ് ഒളിംപിക്‌സ് സ്വർണത്തിലേക്ക് എത്തിച്ചതെന്ന് നീരജ് ചോപ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. 'മുതിർന്ന കായിക താരങ്ങളുമായുള്ള സമ്പർക്കം ആത്മവിശ്വാസം കൂട്ടി. ലോക അത്‍‍ലറ്റിക് ചാമ്പ്യൻഷിപ്പാണ് അടുത്ത ലക്ഷ്യം. കൊവിഡ് പ്രതിസന്ധിക്കിടയിലും വലിയ നേട്ടം കൈവരിക്കാനായി പിന്തുണച്ച എല്ലാവർക്കും നന്ദി'യെന്നും നീരജ് ചോപ്ര ഒളിംപിക്‌സ് ജേതാക്കളെ ആദരിക്കാൻ അത്‍ലറ്റിക് ഫെഡറേഷൻ സംഘടിപ്പിച്ച ചടങ്ങിൽ കൂട്ടിച്ചേര്‍ത്തു. 

നീരജ് ചോപ്ര ഒളിംപിക് സ്വര്‍ണ മെഡല്‍ നേട്ടം കൈവരിച്ച ഓഗസ്റ്റ് ഏഴിന് എല്ലാ വർഷവും രാജ്യത്ത് ജാവലിൻ ത്രോ മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് അത്‌ലറ്റിക് ഫെഡറേഷൻ ചെയർമാൻ ലളിത് ഭാനോട്ട് പറഞ്ഞു. 

നീരജ് ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയ്

ഒളിംപിക്‌സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയുടെ ആദ്യ മെഡലാണ് ജാവലിനില്‍ നീരജ് ചോപ്ര സ്വര്‍ണത്തിലൂടെ സ്വന്തമാക്കിയത്. ടോക്കിയോയില്‍ 87.58 ദൂരം താണ്ടിയാണ് ചോപ്രയുടെ സ്വര്‍ണ നേട്ടം. 2008ലെ ബീജിംഗ് ഒളിംപിക്‌സില്‍ ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയ ശേഷം ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടവുമാണിത്. 

ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമതെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് സ്ഥാനം നിലനിര്‍ത്തി. മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററെ താണ്ടിയുള്ളുവെങ്കിലും അവസാന റൗണ്ടിലേക്ക് ഒന്നാമനായി തന്നെ നീരജ് യോഗ്യത നേടി. അവസാന മൂന്ന് റൗണ്ടിലെ നീരജിന്‍റെ നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങള്‍ ഫൗളായെങ്കിലും പിന്നീടാരും നീരജിനെ വെല്ലുന്ന ത്രോ പുറത്തെടുത്തില്ല.

'തന്‍റെ കാലത്തും ഇതുതന്നെ, ശ്രീജേഷിനോടുള്ള സർക്കാര്‍ സമീപനം നിരാശപ്പെടുത്തി'; വിമര്‍ശിച്ച് അഞ്ജു ബോബി ജോർജ്

കേരളം അവഗണിക്കുന്നോ? പാരിതോഷിക വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് പി ആർ ശ്രീജേഷ്

നല്ല വാക്കുകള്‍ക്ക് നന്ദി, എന്നാല്‍ വിജയം നിങ്ങളുടേത് മാത്രം; നീരജ് ചോപ്രയോട് അഭിനവ് ബിന്ദ്ര

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!