മുന്നിൽ കരിയറിലെ വലിയ നേട്ടം, എന്നിട്ടും മാരത്തൺ ട്രാക്കിൽ തളർന്നുവീണയാളെ ചുമലിലേറ്റി അവര്‍ 2 പേരും ഫിനിഷ് ചെയ്തു; കൈയടിച്ച് കായികലോകം

Published : Apr 22, 2026, 02:29 PM IST
Boston Marathon

Synopsis

എഴുന്നേൽക്കാൻ പോലും സാധിക്കാതെ ട്രാക്കിൽ ഇരുന്നുപോയ അജയിനെ അവിടേക്ക് ഓടിയെത്തിയ ആരോൺ ബെഗ്‌സും റോബ്സൺ ഒളിവേരയും താങ്ങിയെഴുന്നേൽപ്പിച്ചു.

ബോസ്റ്റൺ: റെക്കോര്‍ഡുകള്‍ക്കല്ല, ബോസ്റ്റൺ മാരത്തൺ ഇത്തവണ സാക്ഷ്യം വഹിച്ചത് ഹൃദയസ്പർശിയായ മറ്റൊരു നിമിഷത്തിനാണ്. തന്‍റെ കരിയറിലെ ആദ്യ ബോസ്റ്റൺ മാരത്തണിൽ മത്സരിക്കാനെത്തിയ അജയ് ഹരിദാസെ എന്ന ഓട്ടക്കാരൻ ഫിനിഷിംഗ് ലൈനിന് തൊട്ടടുത്ത് പേശിവലിവും തളർച്ചയും കാരണം ട്രാക്കിൽ തളർന്നുവീണപ്പോള്‍ ഓടിയെത്തി സഹായിച്ചത് സഹതാരങ്ങളായിരുന്നു.

എഴുന്നേൽക്കാൻ പോലും സാധിക്കാതെ ട്രാക്കിൽ ഇരുന്നുപോയ അജയിനെ അവിടേക്ക് ഓടിയെത്തിയ ആരോൺ ബെഗ്‌സും റോബ്സൺ ഒളിവേരയും താങ്ങിയെഴുന്നേൽപ്പിച്ചു. അജയിയുടെ കൈകൾ തങ്ങളുടെ തോളിലിട്ട് അവർ ഓട്ടം തുടർന്നു. ഒടുവിൽ അജയിനെയും തോളിലേറ്റി അവർ മൂവരും ഒരുമിച്ച് ഫിനിഷിംഗ് ലൈൻ കടന്നു.

തന്‍റെ കരിയറിലെ ഏറ്റവും മികച്ച സമയം കുറിക്കാൻ ഏതാനും മീറ്ററുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് റോബ്സൺ ഒളിവേര റെക്കോര്‍ഡ് പോലും വേണ്ടെന്ന് വെച്ച് അജയിനെ സഹായിക്കാന്‍ ഓടിയെത്തിയത്. അതൊരു നിമിഷാർദ്ധത്തിൽ എടുത്ത തീരുമാനമായിരുന്നുവെന്ന്  ഒളിവേര പിന്നിട് സമൂഹമാധ്യമത്തില്‍ കുറിച്ചു. ഫിനിഷിംഗ് ലൈനിന് ഏതാനും മീറ്ററുകൾക്ക് ഇപ്പുറം ഞാൻ എന്‍റെ ഏറ്റവും മികച്ച സമയം കുറിക്കാനൊരുങ്ങുകയായിരുന്നു. പക്ഷേ ദൂരെ ഒരാൾ കുഴഞ്ഞുവീഴുന്നത് കണ്ടപ്പോൾ മറ്റൊന്നും ചിന്തിക്കാൻ തോന്നിയില്ലെന്ന് ഒളിവേര പറഞ്ഞു.

 

മത്സരം പൂർത്തിയാക്കിയ ശേഷം അജയിനോടൊപ്പം ഒളിവേരയെയും പ്രാഥമിക ചികിത്സയ്ക്കായി മെഡിക്കൽ ടെന്‍റിലേക്ക് മാറ്റി. സ്വന്തം വിജയത്തേക്കാൾ സഹമത്സരാർത്ഥിയുടെ സുരക്ഷയ്ക്കും സന്തോഷത്തിനും വിലനൽകിയ ഈ താരങ്ങളെ യഥാർത്ഥ ഹീറോകൾ എന്നാണ് സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നത്. മാരത്തൺ പാതയിലെ ഈ അപൂർവ്വ ദൃശ്യം ദശലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അഖിലേന്ത്യ അന്തർ സർവ്വകലാശാല റഗ്ബി ചാമ്പ്യൻഷിപ്പ്, ഇരട്ട കിരീടവുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് ചരിത്ര വിജയം
ഇന്ത്യന്‍ ഹോക്കിയില്‍ ലൈംഗികാരോപണ വിവാദം: മുതിര്‍ന്ന ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിക്ക് ശുപാര്‍ശ