യുഎസ് ഓപ്പൺ വനിതാ കിരീടം നവോമി ഒസാക്കയ്ക്ക്, മൂന്നാം ഗ്രാൻസ്ലാം നേടി ജപ്പാൻ താരം

Published : Sep 13, 2020, 07:07 AM ISTUpdated : Sep 13, 2020, 07:43 AM IST
യുഎസ് ഓപ്പൺ വനിതാ കിരീടം നവോമി ഒസാക്കയ്ക്ക്,  മൂന്നാം ഗ്രാൻസ്ലാം നേടി ജപ്പാൻ താരം

Synopsis

ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് ജപ്പാൻ താരത്തിന്‍റെ തിരിച്ചുവരവ്. ഒസാക്കയുടെ മൂന്നാം ഗ്രാൻസ്ലാം കിരീടവും രണ്ടാം യുഎസ് ഓപ്പൺ കിരീടവുമാണിത്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പൺ ടെന്നിസ് വനിതാ വിഭാഗത്തിൽ ജപ്പാൻതാരം നവോമി ഒസാക്ക ചാമ്പ്യൻ. ഫൈനലിൽ ബെലാറസ് താരം വിക്ടോറിയ അസരൻകയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ഒസാക്ക മറികടന്നത്. ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് ജപ്പാൻ താരത്തിന്‍റെ തിരിച്ചുവരവ്. ഒസാക്കയുടെ മൂന്നാം ഗ്രാൻസ്ലാം കിരീടവും രണ്ടാം യുഎസ് ഓപ്പൺ കിരീടവുമാണിത്. സ്കോർ 1.6, 6.3 6.3

അതേ സമയം  യുഎസ് ഓപ്പൺ ടെന്നിസ് പുരുഷ ചാമ്പ്യനെ ഇന്നറിയാം. ഫൈനലിൽ രണ്ടാം സീഡും ഓസ്ട്രിയന്‍ താരവുമായ ഡൊമിനിക് തീമും, മൂന്നാം സീഡും ജര്‍മ്മന്‍ താരവുമായ അലക്സാണ്ടര്‍ സ്വരേവും ഏറ്റുമുട്ടും. ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 1.30 ന് മത്സരം തുടങ്ങും. കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം കിരീടമാണ് ലക്ഷ്യമിട്ടാണ് ഇരുവരും ഇറങ്ങുന്നത്. തമ്മിൽ ഇതിനുമുന്‍പ് നേര്‍ക്കുനേര്‍ വന്ന 8 മത്സരങ്ങളിൽ തീം ആറും സ്വെരേവ് രണ്ടും തവണ വീതവും ജയിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു
ടെക് മഹീന്ദ്ര ഗ്ലോബല്‍ ചെസ് ലീഗിന് തുടക്കമായി