ദേശീയ സ്‌കൂള്‍ മീറ്റ്; ട്രാക്കിനെ ചൂടുപിടിപ്പിച്ച് ആന്‍സി സോജന്‍; സ്‌പ്രിന്‍റ് ഡബിള്‍

Published : Dec 14, 2019, 10:59 AM ISTUpdated : Dec 14, 2019, 11:20 AM IST
ദേശീയ സ്‌കൂള്‍ മീറ്റ്; ട്രാക്കിനെ ചൂടുപിടിപ്പിച്ച് ആന്‍സി സോജന്‍; സ്‌പ്രിന്‍റ് ഡബിള്‍

Synopsis

കേരളത്തിന്‍റെ അഭിമാനതാരമായി ആന്‍സി സോജന്‍. 100 മീറ്ററിന് പിന്നാലെ 200 മീറ്ററിലും ആന്‍സിക്ക് സ്വര്‍ണം

സാംഗ്രൂര്‍: ദേശീയ സീനിയർ സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ കേരളത്തിന്റെ ആൻസി സോജന് സ്‌പ്രിന്‍റ് ഡബിള്‍. 100 മീറ്ററിന് പിന്നാലെ 200 മീറ്ററിലും ആന്‍സി സ്വര്‍ണം നേടി. കരിയറിലെ ഏറ്റവും മികച്ച സമയത്തോടെയാണ് ആന്‍സിയുടെ സ്വര്‍ണം.

നേരത്തെ, 12.08 സെക്കന്‍റില്‍ ഫിനിഷ് ചെയ്ത് ആന്‍സി 100 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്നു. മീറ്റില്‍ കേരളത്തിന്‍റെ ആദ്യ സ്വര്‍ണമായിരുന്നു ഇത്. ആദ്യ 60 മീറ്റര്‍ പിന്നിടുമ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു ആന്‍സി അവസാന 40 മീറ്ററില്‍ അത്ഭുതം കാട്ടുകയായിരുന്നു. 

നാട്ടിക ഫിഷറീസ് സ്‌കൂളിലെ പ്ലസ്‌ടു വിദ്യാര്‍ഥിയാണ് ആന്‍സി സോജന്‍. ഇന്ന് ലോംങ്‌ജംപിലും ആന്‍സി മത്സരിക്കുന്നുണ്ട്. ഇതിലും സ്വര്‍ണം നേടിയാല്‍ ആന്‍സിക്ക് ട്രിപ്പിള്‍ തികയ്‌ക്കാം. 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു