സൂറിച്ച് ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം; ജൂലിയന്‍ വെബറിന് സ്വര്‍ണം

Published : Aug 29, 2025, 11:39 AM IST
Neeraj Chopra

Synopsis

85.01 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജിനെ പിന്തള്ളി ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ സ്വര്‍ണം നേടി.

സൂറിച്ച്: സൂറിച്ച് ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യയുടെ നീരജ് ചോപ്ര. 85.01 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് രണ്ടാം സ്ഥാനത്തെത്തിയത്. അവസാന ശ്രമത്തിലാണ് ഇന്ത്യയുടെ അഭിമാന താരം മികച്ച ദൂരം കണ്ടെത്തിയത്. 91.51 മീറ്റര്‍ ജാവലിന്‍ പായിച്ച ജര്‍മനിയുടെ ജൂലിയന്‍ വെബറിനാണ് കിരീടം. ഡയമണ്ട് ലീഗില്‍ ആദ്യമായാണ് ജൂലിയന്‍ വെബര്‍ ചാമ്പ്യനാകുന്നത്. 84.95 മീറ്റര്‍ കണ്ടെത്തിയ കരീബിയന്‍ താരം കെര്‍ഷോം വാല്‍കോട്ടാണ് മൂന്നാം സ്ഥാനത്ത്.

2023ലും 2024ലും സൂറിച്ച് ഡയമണ്ട് ലീഗില്‍ നീരജ് ചോപ്ര രണ്ടാം സ്ഥാനത്തായിരുന്നു. 2022ല്‍ നീരജ് ഇവിടെ സ്വര്‍ണം നേടി ചരിത്രം കുറിച്ചിരുന്നു. 2023ലും 2024ലും നീരജ് രണ്ടാം സ്ഥാനത്തായിരുന്നു. ലോക റാങ്കിംഗില്‍ ഒന്നാംസ്ഥാനക്കാരനായ നീരജ് ഉള്‍പ്പടെ ഏഴുപേരാണ് സൂറിച്ചില്‍ മത്സരിച്ചിരുന്നത്. ജൂലിയന്‍ വെബര്‍, കെര്‍ഷോം വാല്‍കോട്ട് എന്നിവര്‍ക്ക് പുറമെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സണ്‍ അടക്കമുള്ള താരങ്ങള്‍ നീരജിന് വെല്ലുവിളിയായി.

ഈ സീസണില്‍ ദോഹ ഡയമണ്ട് ലീഗില്‍ 90 മീറ്റര്‍ പിന്നിട്ട് രണ്ടാം സ്ഥാനം നേടിയ നീരജ് പാരിസ് ഡയമണ്ട് ലീഗില്‍ സ്വര്‍ണവും നേടിയിരുന്നു. ബെംഗളുരുവില്‍ നടന്ന നീരജ് ചോപ്ര ക്ലാസിക്കിന് ശേഷം ഇന്ത്യന്‍ താരത്തിന്റെ ആദ്യ മത്സരമാണിത്.

PREV
Read more Articles on
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു