ഫെഡറര്‍ പൊരുതി വീണു; വിംബിള്‍ഡണ്‍ കിരീടം ജോക്കോവിച്ചിന്

Published : Jul 15, 2019, 12:09 AM IST
ഫെഡറര്‍ പൊരുതി വീണു; വിംബിള്‍ഡണ്‍ കിരീടം ജോക്കോവിച്ചിന്

Synopsis

വിംബിള്‍ഡണില്‍ പുരുഷ കിരീടം അഞ്ചാം തവണയും നോവാക് ജോക്കോവിച്ചിന്. റോജര്‍ ഫെഡററെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ മറികടന്നാണ് ലോക ഒന്നാം നമ്പറായ സെര്‍ബിയക്കാരന്‍ കിരീടം നേടിയത്.

ലണ്ടന്‍: വിംബിള്‍ഡണില്‍ പുരുഷ കിരീടം അഞ്ചാം തവണയും നോവാക് ജോക്കോവിച്ചിന്. റോജര്‍ ഫെഡററെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ മറികടന്നാണ് ലോക ഒന്നാം നമ്പറായ സെര്‍ബിയക്കാരന്‍ കിരീടം നേടിയത്. ഫെഡററുടെ രണ്ട് മാച്ച് പോയിന്റുകള്‍ തകര്‍ത്തായിരുന്നു ജോക്കോവിച്ചിന്റെ നേട്ടം. സ്‌കോര്‍ 7-6, 1-6, 7-6, 4-6, 13-12. നാല് മണിക്കൂറും 55 മിനിറ്റും നീണ്ടു നിന്നതായിരുന്നു ഫൈനല്‍. 

ഫെഡററുമായിട്ടുള്ള കഴിഞ്ഞ മത്സരങ്ങള്‍ പോലെ ഒട്ടും ആധികാരികമായിരുന്നില്ല ലോക ഒന്നാം നമ്പറിന്റെ പ്രകടനം. ആദ്യ സെറ്റ് സ്വന്തമാക്കാന്‍ ടൈബ്രേക്കിലേക്ക് പോവേണ്ടി വന്നു ജോക്കോവിച്ചിന്. രണ്ടാം സെറ്റ് സ്വിസ് മാസ്റ്റര്‍ ജോക്കോയെ നോക്കുകുത്തിയാക്കി. സെറ്റ് 1-6ന് ഫെഡറര്‍ക്ക്. 

എന്നാല്‍ മൂന്നാം സെറ്റും ടൈബ്രേക്കിലൂടെ ജോക്കോ സ്വന്തമാക്കി. നാലാം സെറ്റില്‍ ഫെഡറര്‍ തിരിച്ചുവന്നു. നിര്‍ണായകമായ അവസാന സെറ്റില്‍ രണ്ട് തവണ മാച്ച് പോയിന്റുള്ള അവസരമുണ്ടായിന്നു ഫെഡര്‍ക്ക്. എന്നാല്‍ 37കാരന് മുതലാക്കാനിയില്ല. കൈവിട്ടത് 21ാം ഗ്രാന്‍ഡ്സ്ലാം കിരീടം. 

 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു