ട്രാക്ക് മാറാന്‍ ടിന്‍റു ലൂക്ക; സജീവമാകാന്‍ അനിയത്തി

Published : Nov 18, 2019, 10:22 AM ISTUpdated : Nov 18, 2019, 11:33 AM IST
ട്രാക്ക് മാറാന്‍ ടിന്‍റു ലൂക്ക; സജീവമാകാന്‍ അനിയത്തി

Synopsis

സ്‌കൂൾ കായികമേളയിൽ പുതിയ ദൂരവും വേഗവും കീഴടക്കാനുള്ള ശ്രമത്തിലാണ് ടിന്റുവിന്റെ കുഞ്ഞനിയത്തി

കണ്ണൂര്‍: ഒളിമ്പ്യൻ ടിന്റു ലൂക്ക കുടുംബജീവിതത്തിന്റെ ട്രാക്കിലേക്ക് മാറുമ്പോൾ അത്‌ലറ്റിക്സിൽ സജീവമാകാൻ ഒരുങ്ങുകയാണ് അനിയത്തി ക്രിസ്റ്റീന ലൂക്ക. സ്‌കൂൾ കായികമേളയിൽ പുതിയ ദൂരവും വേഗവും കീഴടക്കാനുള്ള ശ്രമത്തിലാണ് ടിന്റുവിന്റെ കുഞ്ഞനിയത്തി.

ടിന്റുവിന്റെ ഇഷ്‌ടം മധ്യദൂര ഓട്ടമാന്നെകിൽ ക്രിസ്റ്റീനക്കത് ജമ്പ്സ് ഇനങ്ങളോടാണ്. അനിയത്തിയുടെ കഴിവ് തിരിച്ചറിഞ്ഞ് പരിശീലനത്തിനയച്ചത് ചേച്ചി തന്നെ. ജൂനിയർ വിഭാഗത്തിൽ ലോംഗ്ജമ്പ്, ഹൈജമ്പ്, ട്രിപ്പിൾ ജമ്പ് മത്സരങ്ങളിലാണ് ക്രിസ്റ്റീന പങ്കെടുക്കുന്നത്. ലോംഗ്‌ജമ്പിൽ മെഡൽ നേടാൻ ആയില്ലെങ്കിലും മികച്ച ദൂരം ചാടാൻ
ക്രിസ്റ്റീനക്കായി. മലപ്പുറം കടകശ്ശേരി ഐഡിയൽ അക്കാദമിയിലാണ് പരിശീലനം.

ഒളിമ്പ്യൻ ടിന്റു ലൂക്ക വിവാഹിതയാകുകയാണ്. സ്‌പോർട്സ് കൗൺസിലിലെ പരിശീലകനായ അനൂപ് ജോസഫാണ് ടിന്റുവിനൊപ്പം ജീവിതത്തിന്റെ ട്രാക്ക് പങ്കിടാനൊരുങ്ങുന്നത്. ജനുവരി 11നാണ് വിവാഹം. സ്‌പോർട്സ് കൗൺസിലിന്റെ പനമ്പള്ളി നഗർ സെൻട്രലൈസ്ഡ് സ്‌പോർട്സ് ഹോസ്റ്റലിലെ പരിശീലകനാണ് അനൂപ് ജോസഫ്.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു