
ദില്ലി: പി.ടി.ഉഷയെ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്ലറ്റിക് ഫെഡറേഷന്റെ (ഐഎഎഎഫ്) മുതിര്‍ന്ന താരങ്ങളുടെ പട്ടികയിലേക്ക് നാമനിര്‍ദേശം ചെയ്തു. ഐഎഎഎഫ് തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബറില്‍ ഖത്തറില്‍ നടക്കുന്ന 52-ാമത് ഐഎഎഎഫ് സമ്മേളനത്തിനിടെ നടക്കുന്ന പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുക്കാനും അധികൃതര്‍ ആവശ്യപ്പെട്ടു.
ലോക അത്ലറ്റിക് വേദിയില്‍ നിന്ന് ലഭിച്ച വലിയ അംഗീകാരമായി താന്‍ ഇതിനെ കാണുന്നതായി ഉഷ പറഞ്ഞു. രാജ്യം 1983ല്‍ അര്‍ജ്ജുന അവാര്‍ഡും 1985ല്‍ പദ്മശ്രിയും നല്‍കി ഉഷയെ ആദരിച്ചിരുന്നു. 1984ലെ ലോസ് ഏഞ്ചല്‍സ് ഒളിംപിക്‌സില്‍ തലനാരിഴയ്ക്കാണ് ഉഷയ്ക്ക് മെഡല്‍ നഷ്ടമായത്.
400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അവര്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഒളിംപിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയായിരുന്നു ഉഷ.