
പ്രസിഡന്‍റ്സ് കപ്പ് ബോക്സിംഗില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം. ഇന്തൊനേഷ്യയിലെ ലാബുവാന്‍ ബജോയില്‍ നടന്ന ചാംപ്യൻഷിപ്പിന്‍റെ ഫൈനലില്‍ ഓസ്ട്രേലിയയുടെ ഏപ്രില്‍ ഫ്രാങ്ക്സിനെ തോൽപ്പിച്ചാണ് മേരി കോം സ്വര്‍ണം നേടിയത്. 5-0നാണ് 36കാരിയായ മേരിയുടെ നേട്ടം.
മേരി കോമിനെ പ്രശംസിച്ച് കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു അടക്കമുള്ളവര്‍ രംഗത്തെത്തി. സ്വര്‍ണം നേടിയതിന്‍റെ സന്തോഷം ട്വിറ്ററിലൂടെ മേരി കോം ആരാധകരോട് പങ്കുവെച്ചു.
സെപ്റ്റംബര്‍ ഏഴ് മുതല്‍ 21വരെ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പിന് മുന്‍പ് മേരി കോമിന് ആത്മവിശ്വാസം നല്‍കുന്നതാണ് ഈ സ്വര്‍ണം. ആറ് തവണ ലോക ചാംപ്യയാണ് മേരി കോം.