
ജക്കാര്‍ത്ത: ജപ്പാന്റെ നൊസൊമി ഒകുഹാരെയെ കീഴടക്കി ഇന്ത്യയുടെ പി വി സിന്ധു ഇന്‍ഡോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ സെമിയിലെത്തി. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സിന്ധുവിന്റെ വിജയം. സ്കോര്‍ 21-14, 21-7.
ടൂര്‍ണമെന്റിലെ അഞ്ചാം സീഡായ സിന്ധു മുന്‍ ലോകചാമ്പ്യനെതിരെ കരുത്തുറ്റ പ്രകടനമാണ് പുറത്തെടുത്തത്. വെറും 44 മിനിട്ടില്‍ സിന്ധു പോരാട്ടം ജയിച്ച് സെമിയിലെത്തി. ആദ്യ ഗെയിമിലും രണ്ടാം ഗെയിമിലും തുടക്കത്തിലെ ലീഡെടുത്ത സിന്ധു പിന്നീട് ഒരിക്കലും ലീഡ് വഴങ്ങിയില്ല.
സെമിയില്‍ ചൈനയുടെ ചെന്‍ ഫീ ആണ് സെമിയില്‍ സിന്ധുവിന്റെ എതിരാളി. അമേരിക്കയുടെ ബൈവന്‍ സാംഗിനെ ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്ക് കീഴടക്കിയാണ് ചെന്‍ ഫീ സെമിയിലെത്തിയത്. ചെന്‍ ഫീക്കെതിരെ കളിച്ച ഏഴ് മത്സരങ്ങളില്‍ നാലെണ്ണം സിന്ധു ജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ തോറ്റു.