ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനവുമായി ഖത്തര്‍; മൂന്ന് സ്വര്‍ണവുമായി നാലാമത്

Published : Jun 02, 2025, 06:31 PM IST
ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനവുമായി ഖത്തര്‍; മൂന്ന് സ്വര്‍ണവുമായി നാലാമത്

Synopsis

26-ാമത് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പെടെ ആറ് മെഡലുകളുമായി ഖത്തര്‍ നാലാം സ്ഥാനത്തെത്തി.

ദോഹ: ദക്ഷിണ കൊറിയയിലെ ഗുമിയില്‍ നടന്ന 26-ാമത് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഗള്‍ഫ് മേഖലയില്‍ മിന്നും പ്രകടനവുമായി ഖത്തറിന്റെ താരങ്ങള്‍. മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പെടെ ആറ് മെഡലുകളുമായി ഓവറോള്‍ പട്ടികയില്‍ കസാക്കിസ്ഥാനൊപ്പം ഖത്തര്‍ നാലാം സ്ഥാനക്കാരായി. ചൈന, ഇന്ത്യ, ജപ്പാന്‍ എന്നിവരാണ് പട്ടികയില്‍ ഖത്തറിന് മുന്നിലുള്ളത്. 

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ ഖത്തറിന്റെ രണ്ടാമത്തെ മികച്ച പ്രകടനമാണ് ഇത്തവണ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലേത്. 2015-ല്‍ ചൈനയിലെ വുഹാനില്‍ നടന്ന 21-ാമത് പതിപ്പില്‍ ഏഴ് സ്വര്‍ണ്ണമുള്‍പ്പെടെ 10 മെഡലുകളുമായി ഖത്തര്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. 

ഖത്തറിനായി പുരുഷ വിഭാഗം 400 മീറ്ററില്‍ അമ്മാര്‍ ഇസ്മായിലും, 4ഃ400 മീറ്റര്‍ റിലേയില്‍ അബ്ദുറഹ്മാന്‍ സാംബ, അമ്മാര്‍ ഇസ്മായില്‍, ബാസിം മുഹമ്മദ്, ഹാതിം ഹാമിദ് എന്നിവരടങ്ങിയ ടീമും സ്വര്‍ണ്ണ മെഡലുകള്‍ നേടി. സമാപന ദിവസത്തില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഖത്തറിന്റെ അബ്ദുറഹ്മാന്‍ സാംബ സ്വര്‍ണവും ബാസിം ഹെമിദ വെള്ളി മെഡലും നേടി. പുരുഷ വിഭാഗം 800 മീറ്ററില്‍ അബൂബക്കര്‍ ഹൈദര്‍ അബ്ദുല്ലയും 3,000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ സക്കറിയ ഇബ്രാഹിമും രണ്ട് വെങ്കല മെഡലുകള്‍ നേടിയിരുന്നു. 

17 അത്‌ലറ്റുകളാണ് ഖത്തറിനായി ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കളത്തിലിറങ്ങിയത്. മെയ് 27 മുതല്‍ ജൂണ്‍ 1 വരെ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 43 ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 2,000 അത്ലറ്റുകള്‍ പങ്കെടുത്തു.

PREV
Read more Articles on
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി