'റാഫ' തന്നെ രാജാവ്: യുഎസ് ഓപ്പൺ ടെന്നിസിൽ റഫേൽ നദാൽ ചാമ്പ്യൻ

Published : Sep 09, 2019, 07:07 AM ISTUpdated : Sep 09, 2019, 09:19 AM IST
'റാഫ' തന്നെ രാജാവ്: യുഎസ് ഓപ്പൺ ടെന്നിസിൽ റഫേൽ നദാൽ ചാമ്പ്യൻ

Synopsis

നദാലിന്‍റെ നാലാം യുഎസ് ഓപ്പൺ കിരീടമാണിത്. 20 ഗ്രാൻഡ്സ്ലാം കിരീടമുള്ള റോജർ ഫെഡറർ മാത്രമാണിനി നദാലിന് മുന്നിൽ കടമ്പയായി മറികടക്കാൻ ബാക്കി. 

ന്യൂയോർക്ക്: ആവേശപ്പോരാട്ടത്തിനൊടുവിൽ യുഎസ് ഓപ്പൺ ടെന്നിസിൽ ചാമ്പ്യൻ പട്ടം വീശിയെടുത്ത് റഫേൽ നദാൽ. ഫൈനലിൽ റഷ്യൻ താരം ദാനി മദ്‍ദദെവിനെയാണ് നദാൽ തോൽപിച്ചത്. രണ്ടിനെതിരെ മൂന്ന് സെറ്റിനായിരുന്നു നദാലിന്‍റെ മിന്നും വിജയം. അഞ്ച് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ മദ്‍ദദെവ് മികച്ച വെല്ലുവിളിയുയർത്തിയെങ്കിലും 33-കാരനായ സ്പാനിഷ് താരം അതെല്ലാം മറികടന്നു. 

സ്കോർ 7-5, 6-3, 5-7, 4-6, 6-4. 

നദാലിന്‍റെ നാലാം യുഎസ് ഓപ്പൺ കിരീടമാണിത്. 19-ാം ഗ്രാൻഡ്‍സ്ലാം കിരീടവും. 20 കിരീടമുള്ള റോജർ ഫെഡററുടെ നേട്ടം മാത്രമാണിനി നദാലിന് മുന്നിൽ കടമ്പയായി മുന്നിലുള്ളത്. 

യുഎസ് ഓപ്പൺ നേടുന്ന രണ്ടാമത്തെ മുതിർന്ന താരം കൂടിയാവുകയാണ് നദാൽ കിരീടനേട്ടത്തിലൂടെ. 1970-ൽ തന്‍റെ 35-ാം വയസ്സിലാണ് പ്രമുഖ താരമായിരുന്ന കെൻ റോസ്‍വാൾ യുഎസ് ഓപ്പൺ കിരീടം നേടുന്നത്. തന്‍റെ നാലാം കിരീടം സ്വന്തമാക്കുന്ന നദാലിനിപ്പോൾ വയസ്സ് 33.

 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു