ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്‌സ്: ഫെഡററെ അട്ടിമറിച്ചു, തീമിന് കിരീടം

Published : Mar 18, 2019, 11:26 AM ISTUpdated : Mar 18, 2019, 11:28 AM IST
ഇന്ത്യന്‍ വെല്‍സ് മാസ്റ്റേഴ്‌സ്: ഫെഡററെ അട്ടിമറിച്ചു, തീമിന് കിരീടം

Synopsis

ഇന്ത്യന്‍ വെല്‍സ് മാസ്‌റ്റേഴ്‌സ് ഫൈനലില്‍ റോജര്‍ ഫെഡറര്‍ക്ക് തോല്‍വി. ഓസ്ട്രിയയുടെ ഡൊമിനിക് തീമിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഫെഡറര്‍ പരാജയപ്പെട്ടത്.

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വെല്‍സ് മാസ്‌റ്റേഴ്‌സ് ഫൈനലില്‍ റോജര്‍ ഫെഡറര്‍ക്ക് തോല്‍വി. ഓസ്ട്രിയയുടെ ഡൊമിനിക് തീമിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഫെഡറര്‍ പരാജയപ്പെട്ടത്. സ്‌കോര്‍ 3-6 6-3 7-5. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഫെഡറര്‍ ഇവിടെ ഫൈനലില്‍ പരാജയപ്പെടുന്നത്. 

ആദ്യ രണ്ട് സെറ്റുകളും ഇരുവരും പങ്കിട്ടു. മൂന്നാം സെറ്റില്‍ 5-5ന് ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍ ഫെഡററുടെ സര്‍വീസ് ബ്രേക്ക് ചെയ്ത് തീം 6-5ന് മുന്നിലെത്തി. പിന്നാലെ അവസാന ഗെയിം ലക്ഷ്യത്തിലെത്തിച്ച് തീം സെറ്റും കിരീടവും സ്വന്തമാക്കി. ഇന്ത്യന്‍ വെല്‍സില്‍ തീമിന്റെ ആദ്യ കിരീടമാണിത്.

PREV
click me!

Recommended Stories

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് വിനേഷ് ഫോഗട്ട് വീണ്ടും ഗോദയിലേക്ക്, ലക്ഷ്യം 2028 ലോസാഞ്ചൽസ് ഒളിംപിക്സ്
രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും