സാനിയ മിര്‍സയുടെ അനുജത്തിയുടെ വരനായി മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന്‍

Published : Oct 07, 2019, 06:51 PM ISTUpdated : Oct 07, 2019, 06:54 PM IST
സാനിയ മിര്‍സയുടെ അനുജത്തിയുടെ വരനായി മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന്‍

Synopsis

വിവാഹത്തിന് മുമ്പുള്ള അനം മിര്‍സയുടെ ബാച്ചിലറേറ്റ് പാര്‍ട്ടി കഴിഞ്ഞ ദിവസം പാരീസില്‍ നടത്തിയിരുന്നു. മാര്‍ച്ചില്‍ ആസാദും അനം മിര്‍സയും ഒരുമിച്ചു നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ച് സാനിയ കുടുബം എന്ന് കുറിച്ചിരുന്നു.

ഹൈദരാബാദ്: ടെന്നീസ് താരം സാനിയ മിര്‍സയുടെ കുടുംബത്തിലേക്ക് ക്രിക്കറ്റില്‍ നിന്ന് ഒരു പുതിയ അംഗം കൂടി എത്തുന്നു. സാനിയയുടെ അനുജത്തി അനം മിര്‍സയുടെ വരനാവുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന്‍ ആസാദുമാണ് ഡിസംബറില്‍ വിവാഹിതരാവാന്‍ ഒരുങ്ങുന്നത്.

വിവാഹത്തിന് മുമ്പുള്ള അനം മിര്‍സയുടെ ബാച്ചിലറേറ്റ് പാര്‍ട്ടി കഴിഞ്ഞ ദിവസം പാരീസില്‍ നടത്തിയിരുന്നു. മാര്‍ച്ചില്‍ ആസാദും അനം മിര്‍സയും ഒരുമിച്ചു നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ച് സാനിയ കുടുബം എന്ന് കുറിച്ചിരുന്നു.

ഇതിനു പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന  വാര്‍ത്തകള്‍ വന്നിരുന്നെങ്കില്‍ ഇതിന് സ്ഥിരീകരണം നല്‍കാന്‍ ഇരു കുടുംബങ്ങളും ഇതുവരെ തയാറായിരുന്നില്ല. സാനിയ വിവാഹം കഴിച്ചിരിക്കുന്നത് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷൊയൈബ് മാലിക്കിനെയാണ്.

PREV
click me!

Recommended Stories

അര്‍മാന്‍ഡ് ഡുപ്ലാന്റിസ് റക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിയ വര്‍ഷം
ഇന്ത്യന്‍ ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചു; പാകിസ്ഥാന്‍ കബഡി താരത്തിന് വിലക്ക്