'സാനിയ മിര്‍സയുടെ ട്രൗസറല്ല, സാനിറ്റൈസര്‍'; ട്രോള്‍ വീഡിയോ പങ്കുവെച്ച് സാനിയയും

By Web TeamFirst Published May 11, 2020, 10:24 PM IST
Highlights

സാനിറ്റൈസര്‍ എന്നെഴുതിയ കടലാസ് കടയിലെ ആള്‍ക്ക് കൈമാറുമ്പോള്‍ അയാള്‍ അതിലെഴുതിയത് വായിക്കുന്നത് സാനിയ മിര്‍സയുടെ ട്രൗസറോ എന്നാണ്.

ഹൈദരാബാദ്: കൊവിഡ് 19 മഹാമാരി പലപുതിയ വാക്കുകളും നമ്മളെ പഠിപ്പിച്ചിട്ടുണ്ട്. ഇതുവരെ അധികം പരിചയമില്ലാത്ത  ക്വാറന്റീനും റൂട്ട് മാപ്പും ലോക്ക് ഡൗണും മുതല്‍ മാസ്കും സാനിറ്റൈസറും ഹാന്‍ഡ്‌വാഷുമെല്ലാം ഇപ്പോള്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്.

കൊവിഡ് മഹാമാരി കേരളത്തിലും ആദ്യമായി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആളുകള്‍ കൂട്ടത്തോടെ മെഡിക്കല്‍ ഷോപ്പുകളിലേക്ക് ഓടിയത് കൈകള്‍ അണുവിമുക്തമാക്കാനുള്ള സാനിറ്റൈസറും ഹാന്‍ഡ് വാഷും പിന്നെ മാസ്ക്കുമെല്ലാം തേടിയായിരുന്നു. ആളുകള്‍ കൂട്ടത്തോടെ എത്തിയതോടെ ഇതിനെല്ലാം ദൗര്‍ലഭ്യവുമായി.

അതുവരെ ഹാന്‍ഡ് വാഷോ സോപ്പോ ഉപയോഗിച്ച് മാത്രം കൈ കഴുകി ശീലിച്ച ആളുകളെല്ലാം സാനിറ്റൈസറിനായി നെട്ടോട്ടത്തിലായി. ആളുകളുടെ ഈ പരക്കം പാച്ചില്‍ എന്തിലും ഏതിലും തമാശ കണ്ടെത്തുന്ന ട്രോളന്‍മാര്‍ക്ക് ആശയങ്ങളുടെ ചാകര ഒരുക്കിക്കൊടുക്കുകയും ചെയ്തു. ഇത്തരത്തില്‍ വന്നൊരു ട്രോള്‍ വീഡിയോ ആയിരുന്നു എംഎല്‍എയുടെ മകന്‍ സാനിറ്റൈസര്‍ വാങ്ങാനായി കടയില്‍ എത്തുന്നത്.

Also Read:ഗ്രൗണ്ടില്‍ ഭര്‍ത്താവിന്റെ മോശം പ്രകടനത്തിന് കുറ്റം ഭാര്യക്ക്; ഞാനും അനുഷ്കയുമെല്ലാം ഇത് കേള്‍ക്കുന്നു: സാനിയ

സാനിറ്റൈസര്‍ എന്നെഴുതിയ കടലാസ് കടയിലെ ആള്‍ക്ക് കൈമാറുമ്പോള്‍ അയാള്‍ അതിലെഴുതിയത് ഉറക്കെ വായിക്കുന്നു. സൈനിയ മിര്‍സയുടെ ട്രൗസറോ എന്ന്. എന്നിട്ട് ഇതാരാ എഴുതിയതെന്ന് കുറിപ്പ് കൊണ്ടുവന്നയാളോട് ചോദിക്കുമ്പോള്‍ അത് ബാപ്പയാണെന്ന് അയാള്‍ മറുപടി നല്‍കും. ബാപ്പക്കെന്താ പണിയെന്ന് കടക്കാരന്‍ ചോദിക്കുമ്പോള്‍ എംഎല്‍എ ആണെന്നാണ് മറ്റെയാള്‍ പറയുന്നത്.

മോനെ ഇത് സാനിയ മിര്‍സയുടെ ട്രൗസറല്ല സാനിറ്റൈസറാണെന്ന് കടക്കാരന്‍ വിശദീകരിക്കുന്നതാണ് ആളുകളെ ചിരിപ്പിച്ച ട്രോള്‍ വീഡിയോ. ഇപ്പോഴിതാ ഒരു പൊട്ടിച്ചിരിയോടെ ആ വിഡോയ സാക്ഷാല്‍ സാനിയ തന്നെ പങ്കുവെച്ചിരിക്കുന്നു. ട്വിറ്ററിലൂടെയാണ് സാനിയ വീഡിയോ പങ്കുവെച്ചത്.

🤣🙆🏽‍♀️🤦🏽‍♀️ https://t.co/SNuENxL9uF

— Sania Mirza (@MirzaSania)
click me!