ഇനി ഒരു കായികതാരവും ജോലി തേടി അന്യസംസ്ഥാനങ്ങളിൽ പോകേണ്ടി വരില്ല: മുഖ്യമന്ത്രി

Published : Oct 13, 2026, 09:42 PM ISTUpdated : Oct 13, 2026, 09:59 PM IST
VD Satheeshan

Synopsis

അർഹരായ എല്ലാ കായികതാരങ്ങൾക്കും അവരുടെ മികവിനനുസരിച്ചുള്ള ജോലി സംസ്ഥാനത്ത് തന്നെ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ദിനബത്തയോ യാത്രപ്പടിയോ ലഭിക്കാത്ത ഒരു കായികതാരവും ഇനി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'നിശാഗന്ധി കായിക രാവ്' ചടങ്ങിലാണ് കായിക രംഗത്തെ സുപ്രധാന പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി നടത്തിയത്. ടി.എ, ഡി.എ സംബന്ധിച്ച വിവരങ്ങൾ കായിക വകുപ്പ് മുൻകൂട്ടി തന്നെ നൽകണമെന്ന് നിർദ്ദേശിച്ച മുഖ്യമന്ത്രി, ഇനി ഒരു കായികതാരവും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരില്ലെന്നും ഉറപ്പുനൽകി.

അർഹരായ എല്ലാ കായികതാരങ്ങൾക്കും അവരുടെ മികവിനനുസരിച്ചുള്ള ജോലി സംസ്ഥാനത്ത് തന്നെ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ ജി. വി. രാജ പുരസ്‌കാരങ്ങൾ മുഖ്യമന്ത്രി വിതരണം ചെയ്തു. പുരുഷ വിഭാഗം ട്രിപ്പിൾ ജംപ് താരം എൽദോസ് പോൾ ജി. വി. രാജ അവാർഡ് ഏറ്റുവാങ്ങി. വനിതാ വിഭാഗത്തില്‍ ബാഡ്മിന്‍റൺ താരം ട്രീസ ജോളി അവാർഡിന് അർഹയായി. ട്രീസയ്ക്ക് വേണ്ടി മാതാപിതാക്കളാണ് മുഖ്യമന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയത്.

കായിക രംഗത്തെ ആജീവനാന്ത നേട്ടങ്ങൾക്കുള്ള ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ് ഡോ. പി. ടി. ജോസഫിന് സമ്മാനിച്ചു. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യക്കായി മെഡലുകൾ വരിക്കുകയും രാജ്യത്തിന്‍റെ അഭിമാനം ഉയർത്തുകയും ചെയ്ത കായികതാരങ്ങളെ ചടങ്ങിൽ ആദരിച്ചു. ഏഷ്യൻ ഗെയിംസിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗം സഞ്ജു സാംസണെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു.കേരള സ്പോർട്സ് സെലിബ്രിറ്റി ഇൻഫ്ലുവൻസറായി നടൻ ആന്റണി വർഗീസ് പെപ്പയെ ചടങ്ങിൽ പ്രഖ്യാപിച്ചു. നിശാഗന്ധിയിൽ നടന്ന കായിക രാവിൽ മന്ത്രി ഒ ജെ ജനീഷാണ് പ്രഖ്യാപനം നടത്തിയത്.

കായിക വകുപ്പ് ബ്രാൻഡ് അംബാസിഡറായി സഞ്ജു സാംസണെയും പ്രഖ്യാപിച്ചു. കായിക വകുപ്പിന്‍റെ പുതിയ പദ്ധതികളിൽ എല്ലാം സഞ്ജു സാംസൺ പ്രചോദനമായി കൂടെ കാണും എന്ന് മന്ത്രി പറഞ്ഞു. ജി വി രാജ മാധ്യമ പുരസ്‌കാരങ്ങളും മന്ത്രി ചടങ്ങില്‍ സമ്മാനിച്ചു. ഏഷ്യാനെറ്റ്‌ ന്യൂസ്‌ റിപ്പോട്ടർ ശ്രാവൺ കൃഷ്ണക്ക് മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടർക്കുള്ള പുരസ്കാരം മന്ത്രി സമ്മാനിച്ചു. സഞ്ജു സാംസണെ കുറിച്ചുള്ള റിപ്പോർട്ടിനാണ് ശ്രാവൺ കൃഷ്ണക്ക് പുരസ്കാരം ലഭിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

ജി വി രാജ അവാർഡുകൾ പ്രഖ്യാപിച്ചു, എൽദോസ് പോളിനും ട്രീസാ ജോളിക്കും പുരസ്കാരം
ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിദർശയ്ക്ക് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്‍റെ ആദരം