Singapore Open : സിംഗപ്പൂർ ഓപ്പണില്‍ ഇന്ത്യക്ക് കിരീടപ്രതീക്ഷ; പി വി സിന്ധു ഫൈനലില്‍

By Jomit JoseFirst Published Jul 16, 2022, 1:52 PM IST
Highlights

രണ്ട് ഗെയിമിലും സയീന വെല്ലുവിളിയായില്ല. 2022ലെ ആദ്യ സൂപ്പര്‍ 500 കിരീടമാണ് സിന്ധുവിനെ കാത്തിരിക്കുന്നത്. 

സിംഗപ്പൂര്‍: ഇന്ത്യയുടെ പി വി സിന്ധു(PV Sindhu) സിംഗപ്പൂർ ഓപ്പൺ(Singapore Open 2022) ഫൈനലിൽ കടന്നു. സെമിയിൽ ജാപ്പനീസ് താരം സയീന കവാക്കോമിയെയാണ്(Saena Kawakami) സിന്ധു തോൽപ്പിച്ചത്. സ്കോർ: 21-15, 21-7. 

ലോക റാങ്കിംഗിലെ 38-ാം സ്ഥാനക്കാരിയായ സയീന കവാക്കോമിക്കെതിരെ 2-0ന്‍റെ മുന്‍ ജയത്തിന്‍റെ റെക്കോര്‍ഡുമായാണ് സിന്ധു കോര്‍ട്ടിലെത്തിയത്. 2018ലെ ചൈന ഓപ്പണിലായിരുന്നു അവസാനം ഇരുവരും മുഖാമുഖം വന്നത്. സെമിയില്‍ സയീനക്കെതിരെ വ്യക്തമായ മേധാവിത്വം കാട്ടിയായിരുന്നു സിന്ധുവിന്‍റെ മുന്നേറ്റം. രണ്ട് ഗെയിമിലും സയീന വെല്ലുവിളിയായില്ല. 2022ലെ ആദ്യ സൂപ്പര്‍ 500 കിരീടമാണ് സിന്ധുവിനെ കാത്തിരിക്കുന്നത്. 

ക്വാര്‍ട്ടറിലെ ആവേശപ്പോരാട്ടത്തില്‍ ചൈനയുടെ ഹാന്‍ യുവിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകളില്‍ മറികടന്നാണ് സിന്ധു സെമിയിലെത്തിയത്. സ്കോര്‍ 17-21, 21-11, 21-19. ആദ്യ ഗെയിം നഷ്ടമായ ശേഷമായിരുന്നു സിന്ധുവിന്‍റെ തിരിച്ചുവരവ്. ടൂര്‍ണമെന്‍റിലെ മൂന്നാം സീഡാണ് സിന്ധു. 

ICC Men's T20 World Cup 2022 : ടി20 ലോകകപ്പിന് നെതർലൻഡ്‌സും സിംബാബ്‍വേയും; യോഗ്യത ഉറപ്പായി

click me!