ഒക്ടോബർ 16 മുതൽ നവംബർ 13 വരെ ഓസ്ട്രേലിയയിലെ ഏഴ് വേദികളിലാണ് ലോകകപ്പ് നടക്കുക

ദുബായ്: നെതർലൻഡ്‌സും(Netherlands Cricket Team) സിംബാബ്‍വേയും(Zimbabwe Cricket Team) ഈ വർഷത്തെ ട്വന്‍റി 20 ലോകകപ്പിന്(ICC Men's T20 World Cup 2022) യോഗ്യത നേടി. ക്വാളിഫയർ റൗണ്ടിന്‍റെ ഫൈനലിൽ ഇടംപിടിച്ചതോടെയാണ് ഇരുടീമും ഓസ്ട്രേലിയയിൽ നടക്കുന്ന ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയത്. സെമിഫൈനലിൽ നെതർലൻഡ്സ് ഏഴ് വിക്കറ്റിന് അമേരിക്കയെയും സിംബാംബ്‍വേ 27 റണ്‍സിന് പാപുവ ന്യൂ ഗിനിയയെയും തോൽപിച്ചു. 

ഓസ്‌ട്രേലിയ, അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ഇന്ത്യ, നമീബിയ, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, സ്കോട്‌ലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, യുഎഇ, വെസ്റ്റ് ഇന്‍ഡീസ് എന്നിവർക്കൊപ്പമാണ് നെതർലൻഡ്സും സിംബാബ്‍വേയും ലോകകപ്പിന് യോഗ്യത നേടിയിരിക്കുന്നത്. ഒക്ടോബർ 16 മുതൽ നവംബർ 13 വരെ ഓസ്ട്രേലിയയിലെ ഏഴ് വേദികളിലാണ് ലോകകപ്പ് നടക്കുക.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

പ്രതീക്ഷയോടെ ടീം ഇന്ത്യ

ശക്തരായ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ജയത്തോടെ ലോകകപ്പില്‍ ഇന്ത്യ ഫേവറൈറ്റുകളിലൊന്നാണ് എന്നാണ് വിലയിരുത്തലുകള്‍. ടി20 ക്രിക്കറ്റിലെ യഥാര്‍ത്ഥ പവര്‍ ഹൗസാണ് ഇന്ത്യന്‍ ടീമെന്ന് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ആഷ്‌ലി ജൈല്‍സ് വ്യക്തമാക്കിയിരുന്നു. ടി20 ലോകകപ്പില്‍ ഇന്ത്യ ഫേവറ്റൈറ്റുകളാണെന്ന് ഷാഹീദ് അഫ്രീദി തുറന്നുപറഞ്ഞതും ശ്രദ്ധേയമായി. വിന്‍ഡീസിനെതിരെയാണ് ഇന്ത്യന്‍ ടീമിന്‍റെ അടുത്ത ടി20 പരമ്പര. മുന്‍ നായകന്‍ വിരാട് കോലിയുടെ ഫോമില്ലായ്‌മ പക്ഷേ ലോകകപ്പിന് മുമ്പ് ടീം ഇന്ത്യക്ക് തലവേദനയാണ്.

ടി20 ലോകകപ്പില്‍ ഇന്ത്യ ഫേവറൈറ്റുകളെന്ന് അഫ്രീദി