ശ്രീജേഷിന്‍റെ പേരിലുള്ള സ്റ്റേഡിയം പൂർത്തിയാക്കാൻ ഉടൻ നടപടി; കായികമന്ത്രിയുടെ ഉറപ്പ്

Published : Sep 21, 2021, 04:12 PM ISTUpdated : Sep 21, 2021, 04:51 PM IST
ശ്രീജേഷിന്‍റെ പേരിലുള്ള സ്റ്റേഡിയം പൂർത്തിയാക്കാൻ ഉടൻ നടപടി; കായികമന്ത്രിയുടെ ഉറപ്പ്

Synopsis

കായികമേഖലയിലെ  അടിസ്ഥാന സൗകര്യപ്രശ്‌നങ്ങൾ പരിഹരിക്കാൻ പഞ്ചായത്ത് തലത്തിൽ സമഗ്ര പദ്ധതി നടപ്പാക്കുമെന്നും കായികമന്ത്രി

തിരുവനന്തപുരം: ഒളിംപ്യന്‍ പി ആര്‍ ശ്രീജേഷിന്‍റെ(PR Sreejesh) പേരിലുള്ള സ്റ്റേഡിയം പൂര്‍ത്തിയാക്കാന്‍ ഉടന്‍ നടപടിയെന്ന് കായികമന്ത്രി വി അബ്ദുറഹ്മാന്‍(V Abdurahiman). ശ്രീജേഷ് പരാതി പറയേണ്ട സാഹചര്യമുണ്ടായതില്‍ നിരാശയുണ്ട്. അടിസ്ഥാന സൗകര്യപ്രശ്‌നങ്ങൾ പരിഹരിക്കാൻ പഞ്ചായത്ത് തലത്തിൽ സമഗ്ര പദ്ധതി നടപ്പാക്കും. മാർബേസിൽ സ്‌കൂളിലെ ദുരവസ്ഥയിൽ ഇടപെടും എന്നും ഏഷ്യാനെറ്റ് ന്യൂസിന്‍റെ റോവിംഗ് റിപ്പോർട്ടർ പരമ്പരയിൽ വി അബ്ദുറഹ്മാൻ ഉറപ്പ് നൽകി. 

2014ല്‍ ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേടിയപ്പോള്‍ പി ആര്‍ ശ്രീജേഷിന്‍റെ പേരില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം കുന്നത്തുനാട് പഞ്ചായത്ത് പ്രഖ്യാപിച്ചിരുന്നു. ആറ് വര്‍ഷം കഴിഞ്ഞാണ് സ്റ്റേഡിയത്തിന് സ്ഥലം കണ്ടെത്തിയത്. ഇപ്പോള്‍ ചെറിയ പണികള്‍ മാത്രമാണ് സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായിട്ടുള്ളത്. ഇക്കാര്യം ശ്രീജേഷ് തന്നെ ഏഷ്യനെറ്റ് ന്യൂസിന്‍റെ റോവിംഗ് റിപ്പോര്‍ട്ടര്‍ പരമ്പരയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

മന്ത്രി വി അബ്ദുറഹ്മാന്‍റെ പ്രതികരണം

Read More: പഞ്ചാബിയൊക്കെ പഠിച്ചോയെന്ന് പ്രധാനമന്ത്രി, ഞാനവരെ മലയാളം പഠിപ്പിക്കുകയാണെന്ന് ശ്രീജേഷ്!

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി