പുഴു വിവാദത്തില്‍ കസ്റ്റഡിയിലായ കായികാധ്യാപകന്റെ ശിഷ്യ ഹാമര്‍ത്രോയില്‍ സ്വര്‍ണം നേടി; ഗ്രൗണ്ടില്‍ വേറിട്ട പ്രതിഷേധ പ്രകടനം

Published : Oct 31, 2026, 04:40 PM IST
MARIA ALOSHYA JUSTIN

Synopsis

45.91 മീറ്റര്‍ ദൂരം എറിഞ്ഞ്‌ സ്വര്‍ണം ഉറപ്പിച്ചതോടെ മരിയ തന്റെ ഉള്ളിലെ പ്രതിഷേധാഗ്നി ത്രോ ചെയ്‌തു!. ജസ്റ്റിസ്‌ ഫോര്‍ കോച്ച്‌ എന്ന പ്ലക്കാര്‍ഡ്‌ ഉയര്‍ത്തിയായിരുന്നു മരിയ അലോഷ്യ ജസ്‌റ്റിന്‍ തന്റെ കോച്ചിനെതിരായ പോലീസ്‌ നടപടിയോട്‌ പ്രതിഷേധിച്ചത്‌.

കോഴിക്കോട്‌: ഭക്ഷണത്തിലെ പുഴുവിവാദവുമായി ബന്ധപ്പെട്ട്‌ കസ്റ്റഡിയിലായ കായികാധ്യാപകന്‍ ജിജോ ജെയിംസിന്‌ കായിക മേളയില്‍ വേറിട്ടൊരു ഐക്യദാര്‍ഢ്യ പ്രഖ്യാപനം. ജൂനിയര്‍ ഗേള്‍സ്‌ ഹാമര്‍ത്രോയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സ്വര്‍ണം നേടിയ മരിയ അലോഷ്യ ജസ്‌റ്റിനാണ്‌ തന്റെ പ്രിയപ്പെട്ട അധ്യാപകന്‌ വേണ്ടി ശബ്ദമുയര്‍ത്തിയത്‌. 45.91 മീറ്റര്‍ ദൂരം എറിഞ്ഞ്‌ സ്വര്‍ണം ഉറപ്പിച്ചതോടെ മരിയ തന്റെ ഉള്ളിലെ പ്രതിഷേധാഗ്നി ത്രോ ചെയ്‌തു!. ജസ്റ്റിസ്‌ ഫോര്‍ കോച്ച്‌ എന്ന പ്ലക്കാര്‍ഡ്‌ ഉയര്‍ത്തിയായിരുന്നു മരിയ അലോഷ്യ ജസ്‌റ്റിന്‍ തന്റെ കോച്ചിനെതിരായ പോലീസ്‌ നടപടിയോട്‌ പ്രതിഷേധിച്ചത്‌.

ഭക്ഷണത്തില്‍ പുഴുവിനെ കണ്ടുവെന്ന ആരോപണം ഉന്നയിച്ച എറണാകുളം വെസ്റ്റ്‌ വെങ്ങോല ശാലോം വി എച്ച്‌ എസ്‌ എസിലെ കായികാധ്യാപകന്‍ ജിജോ ജെയിംസ്‌ പോലീസ്‌ കസ്‌റ്റഡിയിലാണ്‌. തന്റെ പരിശീലകന്‍ നിരപരാധിയാണെന്നും അദ്ദേഹത്തിന്‌ നീതി ലഭിക്കണമെന്നും മരിയ പറഞ്ഞു. നാല്‌ വര്‍ഷമായി ജിജോ ജെയിംസിന്റെ കീഴിലാണ്‌ മരിയ പരിശീലനം നടത്തുന്നത്‌. എറണാകുളം വെസ്റ്റ്‌ വെങ്ങോല വി എച്ച്‌ എസ്‌ എസിലെ പ്ലസ്‌ വണ്‍ കൊമേഴ്‌സ്‌ വിദ്യാര്‍ഥിനിയാണ്‌ മരിയ. ആലപ്പുഴ കലവൂരാണ്‌ സ്വദേശം. 2024 ലെ മത്സരത്തില്‍ ആറാം സ്ഥാനത്തായിരുന്നു. അമ്മ ഷര്‍ളി നഴ്‌സാണ്‌. അച്ഛന്‍ ജസ്റ്റിന്‍ ആന്റണി.

പുഴുവിവാദത്തില്‍ അധ്യാപകനെതിരെ അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്‌. ജിജോ ജെയിംസിന്റെ ഫോണ്‍ അന്വേഷണ സംഘം കസ്‌റ്റഡിയിലെടുത്തു. ഫോണ്‍ ഫൊറന്‍സിക്‌ സയന്‍സ്‌ ലബോറട്ടറിയിലെ സൈബര്‍ വിഭാഗത്തിന്‌ കൈമാറും. അധ്യാപകന്റെ കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡും പോലീസ്‌ ശേഖരിച്ചിട്ടുണ്ട്‌. ഊട്ടുപുരയിലെ സി സി ടി വി ദൃശ്യങ്ങളും പരിശോധിക്കും. വളരെ ആസൂത്രിതമായാണ്‌ സംഭവങ്ങള്‍ ടന്നതെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഗൂഢാലോചന സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV
Read more Articles on
click me!

Recommended Stories

ഇത്തവണ ലക്ഷ്യം തെറ്റിയില്ല, ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലക്ഷ്യ സെന്നിന്‌ കിരീടം, ജര്‍മനിയില്‍ പി വി സിന്ധുവും ചാമ്പ്യനായി
സ്കൂൾ കായികമേള: സമഗ്ര കവറേജിനുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിന്; 'മിന്നും താരം' പുരസ്കാരം ശ്രീഹരിക്കും അനാമികയ്ക്കും