സ്കൂള്‍ കായിക മേള: 'അടുത്ത തവണയെങ്കിലും മകൾക്കൊരു മെഡൽ വേണം'; മകളുടെ സ്വപ്നങ്ങൾക്കൊപ്പം പാഞ്ഞ് ഈ അച്ഛൻ

By Web TeamFirst Published Dec 6, 2022, 2:53 PM IST
Highlights

സംസ്ഥാന കായികമേളയിൽ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപ് മത്സരത്തിൽ ആലപ്പുഴയിൽ നിന്നുള്ള പൂജയിറങ്ങുമ്പോൾ ഗാലറിയിൽ നിന്ന് ഒരു നെഞ്ചിടിപ്പുയരുന്നുണ്ടായിരുന്നു. 

തിരുവനന്തപുരം: ട്രിപ്പിൾ ജംപ് മത്സരത്തിനായി മകളെയും കൊണ്ട് ആലപ്പുഴയിൽ നിന്നെത്തിയ സുനിൽകുമാര്‍ സ്കൂൾ കായികോത്സവ ഗാലറിയിലെ പ്രചോദിപ്പിക്കുന്ന കാഴ്ചയായി. പോളിയോ ബാധിച്ച കാലുകളെ അതിജീവിക്കുന്ന ഒരച്ഛനെയും അച്ഛന്‍റെ പ്രോത്സാഹനത്തിൽ  മത്സരത്തിനിറങ്ങിയ ഒരു മകളെയും കാണാം.

സംസ്ഥാന കായികമേളയിൽ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപ് മത്സരത്തിൽ ആലപ്പുഴയിൽ നിന്നുള്ള പൂജയിറങ്ങുമ്പോൾ ഗാലറിയിൽ നിന്ന് ഒരു നെഞ്ചിടിപ്പുയരുന്നുണ്ടായിരുന്നു. മകളുടെ ചാട്ടം കാണാൻ ഗാലറിയിൽ നിന്ന് എത്തിവലിഞ്ഞ് നോക്കുന്ന സുനിൽകുമാര്‍. ചെറുപ്പത്തിൽ പോളിയോ ബാധിച്ച സുനിൽകുമാറിന്‍റെ കാലുകൾക്ക് ഗ്രൗണ്ടിൽ ചാടുന്ന, ഓടുന്ന കാലുകളേക്കാൾ ഊര്‍ജ്ജമുള്ളതുപോലെ.

12 വര്‍ഷങ്ങൾക്ക് മുമ്പാണ് അമ്മ ഷോക്കേറ്റ് മരിച്ചത്. രണ്ടു മക്കളുടെ പിന്നീടുള്ള എല്ലാ സ്വപ്നങ്ങൾക്കുമൊപ്പം അച്ഛൻ സുനിൽകുമാറുണ്ട്. മകളെ ചാടാനും മകനെ ഫുട്ബോൾ കളിക്കാനും വിട്ട് ഗാലറികളിൽ നിന്ന് ഗാലറികളിലേക്ക് പോവുന്നൊരച്ഛൻ. അടുത്ത തവണയെങ്കിലും മകൾക്കൊരു മെഡൽ നേടിക്കൊടുക്കാനായി കൂടെയോടാൻ സുനിൽകുമാറിന് ഈ കാലുകൾ തന്നെ ധാരാളം.

 

'അവര്‍ക്കെന്നെ വിശ്വാസമുണ്ടായിരുന്നു'; സഞ്ജുവും സംഗക്കാരയും നല്‍കിയ പിന്തുണയെ കുറിച്ച് പരാഗ്

 

click me!