Asianet News MalayalamAsianet News Malayalam

'അവര്‍ക്കെന്നെ വിശ്വാസമുണ്ടായിരുന്നു'; സഞ്ജുവും സംഗക്കാരയും നല്‍കിയ പിന്തുണയെ കുറിച്ച് പരാഗ്

2018ല്‍ ന്യൂസിലന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു പരാഗ്. പിന്നാലെയാണ് രാജസ്ഥാന്‍ റോയല്‍സിലെത്തുന്നത്. കഴിഞ്ഞ സീസണില്‍ ഫിനിഷറുടെ റോളിലായിരുന്നു പരാഗ്.

Riyan Parag on sanju samson and kumar sangakkara 
Author
First Published Dec 6, 2022, 2:37 PM IST

ദിസ്പൂര്‍: കഴിഞ്ഞ നാല് ഐപിഎല്‍ സീസണുകളിലായി രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ് റിയാന്‍ പരാഗ്. എന്നാല്‍ പലപ്പോഴും മോശം പ്രകടനത്തിന്റെ പേരില്‍ പഴി കേട്ടിട്ടുണ്ട് താരം. കഴിഞ്ഞ സീസണിലും ഇക്കാര്യം വ്യക്തമായിയിരുന്നു. 2018ല്‍ ന്യൂസിലന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു പരാഗ്. പിന്നാലെയാണ് രാജസ്ഥാന്‍ റോയല്‍സിലെത്തുന്നത്. കഴിഞ്ഞ സീസണില്‍ ഫിനിഷറുടെ റോളിലായിരുന്നു പരാഗ്. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ പരാഗിനായില്ല. എന്നാല്‍ ടീം മാനേജ്‌മെന്റ് താരത്തെ പിന്തുണ നല്‍കികൊണ്ടിരിക്കുന്നു.

ഇപ്പോള്‍ ടീം നല്‍കിയ പിന്തുണയെ കുറിച്ച് സംസാരിക്കുകയാണ് പരാഗ്. യുവതാരം പറയുന്നതിങ്ങനെ... ''രാജസ്ഥാന്‍ റോയല്‍സില്‍ കുമാര്‍ സംഗക്കാരയും ക്യാപ്റ്റന്‍ സഞ്ജു സാംസണും എന്നില്‍ ഒരുപാട് വിശ്വാമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളായി ഞാന്‍ അവര്‍ക്കൊപ്പമുണ്ട്. ആദ്യ സീസണില്‍ എനിക്ക് തിളങ്ങാന്‍ സാധിച്ചിരുന്നു. എന്നാല്‍ അടുത്ത മൂന്ന് സീസണിലും തിളങ്ങാന്‍ എനിക്ക് സാധിച്ചില്ല. കാരണം ഞാന്‍ ലോവര്‍ ഓര്‍ഡറിലാണ് കളിച്ചത്. എന്നാല്‍ ബുദ്ധിമുട്ടേറിയ ജോലിയാണതെന്ന് അന്ന് ഞാന്‍ പറഞ്ഞിരുന്നു. അതൊരു വെല്ലുവിളിയായിരുന്നു. പുതിയ അനുഭവമായിരുന്നത്. ഏറെ കാര്യങ്ങള്‍ പഠിക്കാനുണ്ടായിരുന്നു. ആറ്, ഏഴ് സ്ഥാനങ്ങളില്‍ കളിക്കുകയെന്നത് ബുദ്ധിമുട്ടേറിയ ജോലിയാണ്. അതും സമ്മര്‍ദ്ദം ഏറെയുള്ള ടി20 ഫോര്‍മാറ്റില്‍.

പുറത്തുനിന്നുള്ള അഭിപ്രായങ്ങളെ വക വെയ്ക്കുന്നില്ല. എല്ലാവരും എന്നെ മാനേജ്‌മെന്റ് പിന്തുണയ്ക്കുന്നതിനെ കുറിച്ചാണ് സംസാരിത്തത്. എന്നാല്‍ എന്തുകൊണ്ട് പിന്തുണയ്ക്കുന്നുവെന്ന് ആരും പറഞ്ഞില്ല. അതെല്ലാം ടീം മാനേജ്‌മെന്റിന് മാത്രമെ അറിയൂ. പുറത്തുനിന്നുള്ളവര്‍ സ്‌കോര്‍ മാത്രമെ പിന്തുടരൂ. എന്നാല്‍ ഞങ്ങള്‍ക്കറിയാം തിരശീലയ്ക്ക് പിന്നില്‍ എന്താണ് സംഭവിക്കുന്നതെന്ന്. കരിയറില്‍ അടുത്ത പടി ചവിട്ടുന്നതിനെ കുറിച്ചും എന്റെ ഭാവിയെ കുറിച്ചും വ്യക്തമായ ബോധ്യമുണ്ട്. പുറത്ത് നിന്നുള്ളവര്‍ക്ക് നല്ലതും മോശമായതുമായ അഭിപ്രായങ്ങളുണ്ടാവും. എന്നാല്‍ അതൊന്നും എന്നെ ബാധിക്കുന്നല്ല.'' പരാഗ് പറഞ്ഞു.

ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ പരാഗിനായിരുന്നു. റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്തായിരുന്നു താരം. ഒമ്പത് ഇന്നിംഗ്‌സില്‍ നിന്ന് 552 റണ്‍സാണ് നേടിയത്. മൂന്ന് സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടും. 174 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ഞങ്ങളിപ്പോള്‍ കിരീടം സ്വപ്നം കാണുന്നു, പക്ഷെ, തുറന്നുപറഞ്ഞ് നെയ്മര്‍

Follow Us:
Download App:
  • android
  • ios