ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്: സ്വാതിക്- ചിരാഗ് സഖ്യം പിന്മാറി

Published : Aug 16, 2019, 03:52 PM IST
ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്: സ്വാതിക്- ചിരാഗ് സഖ്യം പിന്മാറി

Synopsis

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ ജോഡിയായ സാത്വിക് സായ്‌രാജ്- ചിരാഗ് ഷെട്ടി സഖ്യം പിന്‍മാറി. പരുക്കിനെ തുടര്‍ന്നാണ് തായ്‌ലന്‍ഡ് ഓപ്പണ്‍ ജേതാക്കളായ ഇരുവരുടെയും പിന്‍മാറ്റം.

മുംബൈ: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ ജോഡിയായ സാത്വിക് സായ്‌രാജ്- ചിരാഗ് ഷെട്ടി സഖ്യം പിന്‍മാറി. പരുക്കിനെ തുടര്‍ന്നാണ് തായ്‌ലന്‍ഡ് ഓപ്പണ്‍ ജേതാക്കളായ ഇരുവരുടെയും പിന്‍മാറ്റം. തായ്‌ലന്‍ഡ് ഓപ്പണിനിടെ ചുമലിന് പരുക്കേറ്റതാണ് സാത്വികിന് തിരിച്ചടിയായത്. സൂപ്പര്‍ 500 കിരീടം നേടിയ ആദ്യ ഇന്ത്യന്‍ ജോഡിയാണ് സാത്വികും ചിരാഗും. 

ഇതോടെ ഇരുവരും ലോക റാങ്കിംഗില്‍ ആദ്യ പത്തിലേക്കുയര്‍ന്നു. തിങ്കളാഴ്ചയാണ് ലോക ബാഡ്മിന്റണ്‍ ചാന്പ്യന്‍ഷിപ്പിന് തുടക്കമാവുക. അടുത്ത മാസം നടക്കുന്ന ചൈന ഓപ്പണിലും കൊറിയന്‍ ഓപ്പണിലും കളിക്കുമെന്ന് സാത്വിക്കും ചിരാഗും പറഞ്ഞു.

PREV
click me!

Recommended Stories

പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു
ടെക് മഹീന്ദ്ര ഗ്ലോബല്‍ ചെസ് ലീഗിന് തുടക്കമായി