Asianet News MalayalamAsianet News Malayalam

ആരാണീ കുഞ്ഞു മീരാബായി ചനു; അനുകരണ വീഡിയോയിലെ മൂന്ന് വയസുകാരി ഇവിടുണ്ട്

മീരാബായി ചനു തന്നെ വിഡിയോ ഷെയർ ചെയ്‌തതോടെയാണ് ഏവരും കുട്ടിയെ കൂടുതല്‍ ശ്രദ്ധിച്ചത്

Tokyo 2020 child imitating Chanu Saikhom Mirabai video goes viral
Author
Chennai, First Published Jul 29, 2021, 9:59 AM IST

ചെന്നൈ: ഒളിംപിക്‌സിലെ വെള്ളി മെഡൽ നേട്ടത്തിന് പിന്നാലെ മീരാബായി ചനുവിനെ അനുകരിക്കുന്ന കൊച്ചുകുട്ടിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. മീരാബായി ചനു തന്നെ വിഡിയോ ഷെയർ ചെയ്‌തതോടെയാണ് ഏവരും കുട്ടിയെ കൂടുതല്‍ ശ്രദ്ധിച്ചത്. ആരാണ് ഈ പെണ്‍കുട്ടി എന്ന അന്വേഷണം എത്തിനിൽക്കുന്നത് തമിഴ്‌നാട്ടിലെ ധർമ്മപുരി ജില്ലയിലാണ്.

അടുത്ത മാസമാണ് ഹദ്‍വിത എന്ന് പേരുള്ള ഈ കുട്ടിയുടെ മൂന്നാം പിറന്നാൾ. അമ്മയ്‌ക്കൊപ്പം ഒളിംപിക്‌സ് മത്സരങ്ങൾ കാണാറുണ്ടായിരുന്നു. മീരാബായി ചനു ഭാരമുയർത്തുന്നത് കണ്ടപ്പോൾ തുടങ്ങിയ ആവേശം അമ്മ ഫോണിലാക്കിയപ്പോള്‍ രാത്രി വെളുത്തപ്പോഴേക്ക് വീഡിയോ വൈറലാവുകയായിരുന്നു. കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ സ്വ‍ർണ മെഡൽ നേടിയിട്ടുള്ള തമിഴ്‌നാട്ടുകാരൻ സതീശ് ശിവലിംഗം ട്വിറ്ററിലിട്ട വീഡിയോ കണ്ട് മീരാബായി ചനു പോലും അത്ഭുതപ്പെട്ടു. മകളാണോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞുമടുത്ത സതീശ് തന്നെ ആളെ കണ്ടെത്തി. വീഡിയോകോൾ ചെയ്‌തു.

അച്ഛനും അമ്മയും കുഞ്ഞനുജനും അടങ്ങുന്നതാണ് ഹദ്‍വിതയുടെ കുടുംബം. മകൾക്ക് ഭാരോദ്വഹനത്തിൽ താത്പര്യമുണ്ടെങ്കിൽ പ്രോത്സാഹിപ്പിക്കാൻ തന്നെയാണ് രക്ഷിതാക്കളുടെ തീരുമാനം. 

ടോക്കിയോയില്‍ വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിലാണ് മീരാബായി ചനു വെള്ളിത്തിളക്കം സ്വന്തമാക്കിയത്. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും മികച്ച പ്രകടനം പുറത്തെടുത്ത് 202 കിലോ ഉയര്‍ത്തിയാണ് ചരിത്രനേട്ടം. ഒളിംപി‌ക് ചരിത്രത്തില്‍ ഭാരോദ്വഹനത്തിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചനു. സിഡ്‌നിയില്‍ 2000ല്‍ കര്‍ണം മല്ലേശ്വരി വെങ്കലം നേടിയതാണ് ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് ലഭിച്ച ആദ്യ മെഡല്‍.

ഒളിംപിക്‌സ്: ത്രസിപ്പിക്കുന്ന ജയവുമായി സിന്ധുവും ഇന്ത്യന്‍ പുരുഷ ഹോക്കി ടീമും ക്വാര്‍ട്ടറില്‍

Tokyo 2020 child imitating Chanu Saikhom Mirabai video goes viral

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios