അടുത്തവര്‍ഷവും നടന്നില്ലെങ്കില്‍ ഒളിംപിക്‌സ് ഉപേക്ഷിക്കുമെന്ന് ഒളിംപിക് കമ്മിറ്റി ചെയര്‍മാന്‍

By Web TeamFirst Published May 21, 2020, 2:25 PM IST
Highlights

അടുത്ത വര്‍ഷവും ഒളിംപിക്‌സ് നടത്താനായില്ലെങ്കില്‍ ഉപേക്ഷിക്കുമെന്ന് ഇന്‍ര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി ചീഫ് തോമസ് ബാഷ്. ജൂലൈയിലാണ് ഒളിംപിക്‌സ് നടക്കേണ്ടിയിരുന്നത്.

ടോക്കിയോ: അടുത്ത വര്‍ഷവും ഒളിംപിക്‌സ് നടത്താനായില്ലെങ്കില്‍ ഉപേക്ഷിക്കുമെന്ന് ഇന്‍ര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി ചീഫ് തോമസ് ബാഷ്. ജൂലൈയിലാണ് ഒളിംപിക്‌സ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടുത്തവര്‍ഷത്തേക്ക് മാറ്റുകയായിരുന്നു. 

ഒരുപാട് കാലം കീപ്പറാവാന്‍ രാഹുലിന് കഴിയില്ല; പന്തിനെ പിന്തുണച്ച് പാര്‍ത്ഥിവ് പട്ടേല്‍

ടോക്കിയോയാണ് ഒളിംപിക്സിന് വേദിയാകേണ്ടിയിരുന്നത്. ജപ്പാനില്‍ ഇതുവരെ 17,100 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 797 പേര്‍ മരണപ്പെട്ടു. 2021ലും ഒളിംപിക്‌സിലെ ടീം ഇനങ്ങള്‍ നടത്താന്‍ കഴിയില്ലെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ എബെ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് ബാഷിന്റെ പ്രസ്താവന.

click me!