ഗുകേഷിനെ തോല്‍പ്പിച്ചശേഷം രാജാവിനെ എടുത്ത് വലിച്ചെറിഞ്ഞ് യുഎസ് ചെസ് താരം ഹികാരു നകാമുറ, വിമര്‍ശനം

Published : Oct 06, 2025, 12:55 PM IST
Hikaru Nakamura

Synopsis

ജയിക്കുന്നയാള്‍ എതിരാളിയുടെ രാജാവിനെ എടുത്ത് വലിച്ചെറിയണമെന്നത് സംഘാടകരുടെ നിര്‍ബന്ധപ്രകാരം ചെയ്തതാണെന്നാണ് നകാമുറയുടെ പ്രതികരണം.

ന്യൂയോര്‍ക്ക്: ചെസ് ലോക ചാമ്പ്യൻ ഇന്ത്യയുടെ ഡി ഗുകേഷിനെ തോല്‍പിച്ചശേഷം ഗുകേഷിന്‍റെ രാജാവിനെ കാണികള്‍ക്കിടയിലേക്ക് വലിച്ചെറിഞ്ഞ യുഎസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ഹികാരു നകാമുറക്കെതിരെ വിമര്‍ശനം. ഇന്നലെ നടന്ന ഇന്ത്യയുടെയും യുഎസിന്‍റെയും താരങ്ങള്‍ തമ്മിലുള്ള ചെക്ക്‌മേറ്റ് പ്രദര്‍ശൻ മത്സരത്തിലാണ് നകാമുറ ഗുകേഷിനെ 5-0ന് തോല്‍പിച്ചത്. എന്നാല്‍ ചെസില്‍ ഇത്തരം നാടകീയ സന്ദര്‍ഭങ്ങള്‍ക്ക് സാധ്യതയില്ലെന്ന് റഷ്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വ്ളാഡിമിര്‍ ക്രാംനിക് പറഞ്ഞു. നകാമുറയുടെ പ്രവര്‍ത്തി അനുചിതവും അശ്ലീലവും അനാദരവുമാണെന്ന് മുന്‍താരങ്ങള്‍ അടക്കം വിമര്‍ശിച്ചു.

അതേസമയം, ജയിക്കുന്നയാള്‍ എതിരാളിയുടെ രാജാവിനെ എടുത്ത് വലിച്ചെറിയണമെന്നത് സംഘാടകരുടെ നിര്‍ബന്ധപ്രകാരം ചെയ്തതാണെന്നാണ് നകാമുറയുടെ പ്രതികരണം. ഒരു പ്രകോപനവുമില്ലാതെ നകാമുറ അത്തരമൊരു പ്രവര്‍ത്തി ചെയ്തത് കാണികളെയും അമ്പരപ്പിച്ചിരുന്നു. എന്നാല്‍ ആര് പ്ലാന്‍ ചെയ്തതാണെങ്കിലും അത് അശ്ലീലമായിരുന്നുവെന്ന് മുന്‍ ചെസ് താരം വ്ലാഡിമിര്‍ ക്രാംനിക് പറഞ്ഞു. ചെസിനോട് ആദരവോടെ പെരുമാറുന്ന കളിക്കാരാണ് ഗുകേഷ് അടക്കമുള്ള പലതാരങ്ങളുമെന്നും നകാമുറയുടെ പ്രവര്‍ത്തി അനുചിതമായിപ്പോയെന്നും ക്രാംനിക് പ്രതികരിച്ചു.

 

എന്നാല്‍ സംഘാടകര്‍ നേരത്തെ പറഞ്ഞുറപ്പിച്ചതിനാലാണ് നകാമുറ അത്തരത്തില്‍ ചെയ്തതെന്നും നകാമുറക്ക് ഗുകേഷിനോട് യാതൊരു തരത്തിലുള്ള ബഹുമാനക്കുറവുമില്ലെന്നും ചെസ് വിദഗ്ദനായ ലെവി റോസ്മാന്‍ യുട്യൂബ് വീഡിയോയില്‍ പറഞ്ഞു. വ്യക്തിഗത ഗെയിമായ ചെസിന് ഇത്തരം നാടകീയ നിമിഷങ്ങളിലൂടെ കൂടൂതല്‍ പ്രചാരം നേടിക്കൊടുക്കാനായിരിക്കും സംഘാടകര്‍ ശ്രമിച്ചിട്ടുണ്ടാകുക എന്നും റോസ്മാന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി
ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം