ദേശീയ സ്‌കൂള്‍ ചാംപ്യന്മാരായി തിരിച്ചെത്തിയ കേരള ടീമിന് സ്വീകരണം

Published : Dec 20, 2019, 01:26 PM IST
ദേശീയ സ്‌കൂള്‍ ചാംപ്യന്മാരായി തിരിച്ചെത്തിയ കേരള ടീമിന് സ്വീകരണം

Synopsis

ദേശീയ സ്‌കൂള്‍ ചാംപ്യന്മാരായി തിരിച്ചെത്തിയ കേരള ടീമിന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം. വിദ്യാഭ്യാസ കായിക വകുപ്പുകള്‍ സംയുക്തമായാണ് സ്വീകരണം നല്‍കിയത്.

അമൃത്സര്‍: ദേശീയ സ്‌കൂള്‍ ചാംപ്യന്മാരായി തിരിച്ചെത്തിയ കേരള ടീമിന് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം. വിദ്യാഭ്യാസ കായിക വകുപ്പുകള്‍ സംയുക്തമായാണ് സ്വീകരണം നല്‍കിയത്. വലിയ വെല്ലുവിളി ഉയര്‍ത്തിയ ഹരിയാനയേയും മഹാരാഷ്ട്രയേയും പിന്നിലാക്കിയാണ് ട്രോഫിയുമായി കേരള ടീം മടങ്ങിയെത്തിയത്. 

മീറ്റിന്റെ ആദ്യദിവസങ്ങളില്‍ ടീം പിന്നിലായിരുന്നു. കടുത്ത പ്രതിസന്ധികളിലും തുടര്‍ച്ചയായ 23ാം വര്‍ഷം ചാംപ്യന്മാരായതിന്റെ സന്തോഷത്തിലാണ് താരങ്ങളും മാനേജര്‍മാരും. 273 പൊയിന്റുമായാണ് കേരളം ചാംപ്യന്‍മാരായത്. 247 പോയിന്രുമായി മഹാരാഷ്ട്രയാണ് രണ്ടാംസ്ഥാനത്ത്. മൂന്നാമതുള്ള ഹരിയാന 241 പോയിന്റും നേടി.

PREV
click me!

Recommended Stories

പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു
ടെക് മഹീന്ദ്ര ഗ്ലോബല്‍ ചെസ് ലീഗിന് തുടക്കമായി