ദേശീയ സ്‌കൂള്‍ മീറ്റ്: നാലാം ദിനം തലയുയര്‍ത്തി കേരളം; ആന്‍സി സോജന് ട്രിപ്പിള്‍

Published : Dec 14, 2019, 02:12 PM ISTUpdated : Dec 14, 2019, 03:30 PM IST
ദേശീയ സ്‌കൂള്‍ മീറ്റ്: നാലാം ദിനം തലയുയര്‍ത്തി കേരളം; ആന്‍സി സോജന് ട്രിപ്പിള്‍

Synopsis

ആന്‍സി സോജന് ട്രിപ്പിള്‍ സ്വര്‍ണം. 100, 200 മീറ്ററിലും ലോഗ്‌ജംപിലുമാണ് ആന്‍സി സ്വര്‍ണം നേടിയത്

സാംഗ്രൂര്‍: ദേശീയ സീനിയർ സ്‌കൂൾ കായികമേളയിൽ നാലാം ദിനം കേരളത്തിന്‍റെ കുതിപ്പ്. പെണ്‍കുട്ടികളില്‍ ആന്‍സി സോജന്‍ ട്രിപ്പിള്‍ സ്വന്തമാക്കി. നേരത്തെ 100 മീറ്ററില്‍ സ്വര്‍ണം നേടിയ ആന്‍സി ഇന്ന് കരിയറിലെ മികച്ച സമയത്തോടെ 200 മീറ്ററിലും മീറ്റ് റെക്കോര്‍ഡോടെ ലോംഗ്‌ജംപിലും ഒന്നാമതെത്തി.

പെണ്‍കുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ ആർ ആരതിയും ആണ്‍കുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ എ രോഹിത്തും സ്വര്‍ണം നേടി. പെൺകുട്ടികളുടെ ഹാമർ ത്രോയിൽ കെസിയ മറിയം ബെന്നി വെളളി സ്വന്തമാക്കി. 55.74 മീറ്റർ ദൂരമെറിഞ്ഞാണ് കെസിയയുടെ നേട്ടം. ആന്‍‌റോസ് ടോമിക്ക് 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെള്ളിയും ലഭിച്ചു. 
 

PREV
click me!

Recommended Stories

റോം ഡയമണ്ട് ലീഗില്‍ ചരിത്രം കുറിച്ച് ശ്രീലങ്കന്‍ താരം റുമേഷ് പതിരഗെ; ജാവലിന്‍ ത്രോയില്‍ 92.62 മീറ്റര്‍ ദൂരത്തോടെ സ്വര്‍ണം
മാഗ്നസ് കാൾസന് വീണ്ടും പ്രഗ്നാനനന്ദയുടെ ചെക്ക് മേറ്റ്, നോർവേ ചെസ്സിൽ ചരിത്രവിജയവുമായി ഇന്ത്യൻ വിസ്മയം