അമ്പരിപ്പിക്കും ഈ അഞ്ച് വയസുകാരിയുടെ ജിംനാസ്റ്റിക് പ്രകടനം- വീഡിയോ

Published : Sep 13, 2019, 11:59 AM ISTUpdated : Sep 13, 2019, 12:00 PM IST
അമ്പരിപ്പിക്കും ഈ അഞ്ച് വയസുകാരിയുടെ ജിംനാസ്റ്റിക് പ്രകടനം- വീഡിയോ

Synopsis

പ്രായത്തെ വെല്ലുന്ന ജിംനാസ്റ്റിക് പ്രകടനം കൊണ്ട് ആളുകളെ അത്ഭുപ്പെടുത്തുകയാണ് അഞ്ച് വയസുകാരി ഫിലന്‍ എലിസബത്ത്. തൊടുപുഴ, കോലാനി സ്വദേശിയുടെ മെയ്‌വഴക്കമാണ് അമ്പരപ്പിക്കുന്നത്.

തൊടുപുഴ: പ്രായത്തെ വെല്ലുന്ന ജിംനാസ്റ്റിക് പ്രകടനം കൊണ്ട് ആളുകളെ അത്ഭുപ്പെടുത്തുകയാണ് അഞ്ച് വയസുകാരി ഫിലന്‍ എലിസബത്ത്. തൊടുപുഴ, കോലാനി സ്വദേശിയുടെ മെയ്‌വഴക്കമാണ് അമ്പരപ്പിക്കുന്നത്. കോലാനി വെള്ളരിങ്ങാട്ട് പ്രസാദ് ജോസഫിന്റെയും ബെറ്റ്‌സിയുടെയും മുന്ന് മക്കളില്‍ രണ്ടാമത്തെയാളാണ് ഫിലന്‍ എലിസബത്ത്. ജനിച്ചതും വളര്‍ന്നതും കാനഡയില്‍. 

രണ്ടര വയസുള്ളപ്പോള്‍ ടിവിയില്‍ കണ്ട പരിപാടിയിലെ ജിംനാസ്റ്റിക് താരം കാണിച്ചതൊക്കെ കുഞ്ഞ് ഫിലനെ ആകര്‍ഷിച്ചു. പിന്നീട് ടിവിയിലും യൂട്യൂബിലും നോക്കി അനുകരിക്കാന്‍ തുടങ്ങി. ജിനാസ്റ്റിക്‌സിലെ താല്‍പ്പര്യം മനസിലാക്കിയ മാതാപിതാക്കള്‍ ഫിലനെ ഒരു ജിംനാസ്റ്റിക് അക്കാദമിയില്‍ ചേര്‍ത്തു. ഏതാനം മാസങ്ങള്‍ കൊണ്ട് തന്നെ ഫിലന്‍ അക്കാദമിയിലെ താരമായി.

മക്കളെ കുറച്ചു കാലം നാട്ടില്‍ പഠിപ്പിക്കാനായാണ് പ്രസാദും കുടുംബവും തൊടുപുഴയില്‍ തിരിച്ചെത്തിയത്. ഇതോടെ അക്കാദമയിലെ പരിശീലനം മുടങ്ങി. എന്നാല്‍ വീട്ടില്‍ ആവുന്ന രീതിയില്‍ തന്റെ കഴിവ് പ്രകടമാക്കുന്നുണ്ട് ഫിലന്‍. വീഡിയോ കാണാം...

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു