പോളോ കളിക്കുന്നതിനിടെ വായക്കുള്ളിൽ കയറിയ ഈച്ചയെ അബദ്ധത്തിൽ വിഴുങ്ങി, പിന്നാലെ ഹൃദയാഘാതം, കരിഷ്മ കപൂറിന്‍റെ മുൻ ഭർത്താവിന്‍റെ മരണത്തിൽ ഞെട്ടി ആരാധകർ

Published : Jun 13, 2025, 11:52 AM IST
who was sunjay kapur karisma kapoors ex husband businessman to polo enthusiast

Synopsis

വ്യാഴാഴ്ച വൈകിട്ട് ബ്രിട്ടനില്‍ പോളോ കളിക്കുന്നതിനിടെയുണ്ടായ ഹൃദയാഘാതമാണ് സഞ്ജയ് കപൂറിന്‍റെ മരണത്തിന് കാരണമായത്.

ലണ്ടൻ: പോളോ താരവും ബോളിവുഡ് നടി കരിഷ്മ കപൂറിന്‍റെ മുന്‍ ഭര്‍ത്താവുമായ സഞ്ജയ് കപൂറിന്‍റെ(53) അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് കായിക ലോകം. വ്യാഴാഴ്ച വൈകിട്ട് ബ്രിട്ടനില്‍ പോളോ കളിക്കുന്നതിനിടെയുണ്ടായ ഹൃദയാഘാതമാണ് സഞ്ജയ് കപൂറിന്‍റെ മരണത്തിന് കാരണമായത്. എന്നാല്‍ സഞ്ജയ് കപൂര്‍ മരിക്കാനിടയായ സാഹചര്യമാണ് അതിനെക്കാള്‍ ഞെട്ടിക്കുന്നത്. പോളോ കളിക്കുന്നതിനിടെ പറന്നുവന്നൊരു ഈച്ച സഞ്ജയ് കപൂറിന്‍റെ വായകക്കത്ത് കയറുകയും അബദ്ധത്തില്‍ സഞ്ജയ് ഇതിനെ വിഴുങ്ങുകയും ചെയ്തിരുന്നു. പിന്നാലെ ശ്വാസം മുട്ടലും ഹൃദയാഘാതവും സംഭവിക്കുകയായിരുന്നു. അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആരാണ് സഞ്ജയ് കപൂര്‍

ഓട്ടോ സ്പെയര്‍ പാര്‍ട്സ് രംഗത്തെ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിലൊന്നായ സോണ ഗ്രൂപ്പിന്‍റെ സ്ഥാപകരായ പരേതനായ സുരീന്ദര്‍ കപൂറിന്‍റെയും റാണി കപൂറിന്‍റെയും മകനാണ് സ‍ഞ്ജയ് കപൂര്‍. 2003ല്‍ പിതാവിന്‍റെ സ്ഥാപനത്തില്‍ ചേര്‍ന്ന സഞ്ജയ് സ്ഥാപനത്തെ ആഗോള ബ്രാന്‍ഡായി വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സ്പെയര്‍ പാര്‍ട്സുകളുണ്ടാക്കുന്ന സോണ കോംസ്റ്റാറിന്‍റെ ചെയര്‍മാനുമായിരുന്നു സ‍ഞ്ജയ് കപൂര്‍. പബ്ലിക് ലിസ്റ്റഡ് കമ്പനിയായ കോംസ്റ്റാറിന്‍റെ ആസ്തിമൂല്യം 40000 കോടി രൂപയാണെന്നാണ് കണക്കാക്കിയിരിക്കുന്നത്.

കുതിരകളോടുള്ള കമ്പമാണ് സഞ്ജയ് കപൂറിനെ പോളോ മത്സരങ്ങളോട് അടുപ്പിച്ചത്. 2003ലാണ് സഞ്ജയ് കപൂര്‍ ബോളിവുഡ് താരമായ കരിഷ്മ കപൂറിനെ വിവാഹം കഴിച്ചത്. സഞ്ജയ് കപൂറിന്‍റെ രണ്ടാം വിവാഹമായിരുന്നു ഇത്. മുംബൈയിലെ ഫാഷൻ ഡിസൈനറായിരുന്ന നന്ദിത മഹ്താനിയെ ആണ് സഞ്ജയ് ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധം 2000ല്‍ വേര്‍പിരിഞ്ഞശേഷമാണ് 2003ല്‍ കരിഷ്മ കപൂറിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഇരുവര്‍ക്കും സമൈറ, കിയാന്‍ എന്നീ രണ്ട് മക്കളുണ്ട്.

2016ലാണ് കരിഷ്മ കപൂറുമായി സഞ്ജയ് വിവാഹമോചനം നേടുന്നത്. വിവാഹമോചനത്തിന് ശേഷവും സഞ്ജയും കരിഷ്മയും ഒരുമിച്ചായിരുന്നു കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തിരുന്നത്. 2018ല്‍ മോഡലും സംരംഭകയുമായ പ്രിയ സച്‌ദേവിനെ സഞ്ജയ് കപൂര്‍ വിവാഹം കഴിച്ചു. പ്രിയയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. സ്വന്തമായി ഓറിയസ് എന്നൊരു പോളോ ടീമും സഞ്ജയ് കപൂറിനുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

PREV
Read more Articles on
click me!

Recommended Stories

വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി
ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം