ബിഗ് ഫോറില്‍ നിന്നല്ലാതെ മറ്റൊരാളുണ്ടാകുമോ? വിംബിള്‍ഡണിന് നാളെ തുടക്കം; വനിതകളില്‍ ഇഗ ടോപ് സീഡ്

By Web TeamFirst Published Jun 26, 2022, 4:36 PM IST
Highlights

ഡാനില്‍ മെദ്‌വദേവ്, അലക്‌സാണ്ടര്‍ സ്വെരേവ്, റോജര്‍ ഫെഡറര്‍ (Roger Federer) എന്നിവരില്ലെങ്കില്‍ പോലും നിലവിലെ ചാംപ്യനായ ജോക്കോവിച്ച് തന്നെ ഇത്തവണയും ഫേവറിറ്റ്.

ലണ്ടന്‍: വിംബിള്‍ഡണ്‍ (Wimbledon) ടെന്നിസ് ചാംപ്യന്‍ഷിപ്പിന് നാളെ തുടക്കം. പുരുഷ വിഭാഗത്തില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും (Novak Djokovic) വനിതകളില്‍ ഇഗ സ്വിയറ്റെക്കുമാണ് ടോപ് സീഡ്. ബിഗ് ഫോര്‍ എന്നറിയപ്പെടുന്നവരല്ലാതെ ആരും 2002ന് ശേഷം വിംബിള്‍ഡണ്‍ പുരുഷ ചാംപ്യനായിട്ടില്ല. പുല്‍ക്കോര്‍ട്ട് സീസണില്‍ തുടര്‍ച്ചയായി രണ്ട് കിരീടം നേടിവരുന്ന ഇറ്റാലിയന്‍ താരം മാറ്റിയോ ബെരെറ്റിനി സമീപകാല ചരിത്രം തിരുത്തുമോ എന്ന ആകാംക്ഷ ശക്തമാണ്.

ഡാനില്‍ മെദ്‌വദേവ്, അലക്‌സാണ്ടര്‍ സ്വെരേവ്, റോജര്‍ ഫെഡറര്‍ (Roger Federer) എന്നിവരില്ലെങ്കില്‍ പോലും നിലവിലെ ചാംപ്യനായ ജോക്കോവിച്ച് തന്നെ ഇത്തവണയും ഫേവറിറ്റ്. ടോപ് സീഡ് ജോക്കോവിച്ചും രണ്ടാം സീഡ് നദാലും ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്ന നിലയിലാണ് മത്സരക്രമം. കലണ്ടര്‍ സ്ലാം എന്ന ആഗ്രഹം നദാല്‍ ആരാധകര്‍ പങ്കിടുന്നുണ്ടെങ്കിലും 2010ന് ശേഷം സ്പാനിഷ് ഇതിഹാസം വിംബിള്‍ഡണില്‍ കിരീടം നേടിയിട്ടില്ലെന്ന യാഥാര്‍ത്ഥ്യം മുന്നിലുണ്ട്. 

കൊവിഡ് വാക്സീൻ: ജോക്കോവിച്ചിന് വീണ്ടും തിരിച്ചടി, യുഎസ് ഓപ്പണിൽ കളിക്കാൻ അനുവദിക്കില്ല

വനിതാ വിഭാഗത്തില്‍ പോളണ്ടിന്റെ ഇഗയാണ് ഫോമിലുള്ള താരം. ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യനായ ഇഗയ്ക്ക് കളിമണ്‍കോര്‍ട്ട് സീസണിലെ മികവ്
വിംബിള്‍ഡണില്‍ ആവര്‍ത്തിക്കാനാകുമോയെന്ന് ഉറപ്പില്ല. കഴിഞ്ഞ 37 കളിയില്‍ അപരാജിതയായി തുടരുന്ന ഇഗ, പുല്‍ക്കോര്‍ട്ട് സീസണില്‍ ഇതുവരെ സജീവമായിരുന്നില്ല.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് മത്സരം; സമയത്തില്‍ അപ്രതീക്ഷിത മാറ്റത്തിന് സാധ്യത

24ആം ഗ്രാന്‍ഡ്സ്ലാം കിരീടമെന്ന ചരിത്രനേട്ടം ലക്ഷ്യമാക്കി സെറീന വില്ല്യംസും ലണ്ടനില്‍ എത്തിയിട്ടുണ്ടെങ്കിലും പന്തയക്കാരുടെ പട്ടികയില്‍ പിന്‍നിരയിലാണ്.

One more sleep ⏳ | pic.twitter.com/00RbS52UqB

— Wimbledon (@Wimbledon)

C H A M P I 💚 N 🏆

🇬🇷 takes the crown at the , beating Bautista 6-4, 3-6, 7-6. | pic.twitter.com/EkpDrFnb9L

— Mallorca Championships (@MallorcaChamps)
click me!