രാജ്യത്തിന്‍റെ ആദരമേറ്റുവാങ്ങി സിന്ധു; ദില്ലിയില്‍ ഉജ്വല വരവേല്‍പ്

Published : Aug 27, 2019, 10:28 AM IST
രാജ്യത്തിന്‍റെ ആദരമേറ്റുവാങ്ങി സിന്ധു; ദില്ലിയില്‍ ഉജ്വല വരവേല്‍പ്

Synopsis

ലോക കിരീടം ആദ്യമായി ഇന്ത്യയിലെത്തിച്ച സിന്ധുവിനെ ബാഡ്‌മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്

ദില്ലി: ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയ പി വി സിന്ധുവിന് ദില്ലിയില്‍ ഉജ്വല വരവേൽപ്പ്. പിന്തുണച്ച എല്ലാവർക്കും നന്ദിയുണ്ടെന്ന് ദില്ലി വിമാനത്താവളത്തിലെത്തിയ ശേഷം സിന്ധു പറഞ്ഞു. ലോക കിരീടം ആദ്യമായി ഇന്ത്യയിലെത്തിച്ച സിന്ധുവിനെ ബാഡ്‌മിന്‍റണ്‍ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും(2017, 18) കയ്യകലെ നഷ്ടപ്പെട്ട കിരീടം ആദ്യമായി നേടാനായതിന്റെ സന്തോഷത്തിലാണ് സിന്ധു. അടുത്ത വർഷം ടോക്യോവിൽ നടക്കുന്ന ഒളിമ്പിക്‌സാണ് സിന്ധുവിന്റെ ഇനിയുള്ള ലക്ഷ്യം. 

സ്വിറ്റ്സർലന്‍റിലെ ബേസലില്‍ നടന്ന ഫൈനലില്‍ ജപ്പാന്‍റെ നൊസാമി ഒക്കുഹാരയെ എതിരില്ലാത്ത രണ്ടു സെറ്റുകൾക്ക് തോൽപ്പിച്ചാണ് പി വി സിന്ധു ലോക കിരീടം നേടിയത്‌. സ്‌കോര്‍: 21-7, 21-7. രണ്ട് വര്‍ഷം മുന്‍പ് മാരത്തോണ്‍ ഫൈനലില്‍ ഒകുഹാരയോട് കീഴടങ്ങിയതിന്‍റെ കണക്കുതീര്‍ത്ത് സിന്ധു ജയം ഇരട്ടിമധുരമുള്ളതാക്കി. 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു