സ്വര്‍ണത്തേരിലേറാന്‍ ദീപക് പൂനിയ; മലര്‍ത്തിയടിക്കേണ്ടത് ലോക ചാമ്പ്യനെ

Published : Sep 22, 2019, 09:36 AM IST
സ്വര്‍ണത്തേരിലേറാന്‍ ദീപക് പൂനിയ; മലര്‍ത്തിയടിക്കേണ്ടത് ലോക ചാമ്പ്യനെ

Synopsis

ഇറാന്‍ താരവും ലോക ചാമ്പ്യനുമായ ഹസന്‍ യസ്ദാനിയാണ് എതിരാളി

ദില്ലി: ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ദീപക് പൂനിയക്ക് ഇന്ന് ഫൈനല്‍ പോരാട്ടം. 86 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് ദീപക് മത്സരിക്കുന്നത്. ഇറാന്‍ താരവും ലോക ചാമ്പ്യനുമായ ഹസന്‍ യസ്ദാനിയാണ് എതിരാളി. അടുത്ത വര്‍ഷത്തെ ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടാന്‍ ഇരുപതുകാരനായ ദീപക്കിന് കഴിഞ്ഞിട്ടുണ്ട്. 

സുശീല്‍ കുമാറിന് ശേഷം ലോക ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്‍ ഗുസ്തി താരമാകാനാണ് ദീപക് ശ്രമിക്കുന്നത്. 61 കിലോ വിഭാഗത്തില്‍ രാഹുല്‍ അവാരെ ഇന്ന് വെങ്കലമെഡൽ പോരാട്ടത്തിനും ഇറങ്ങും. 

PREV
click me!

Recommended Stories

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി-ട്രീസ സഖ്യത്തിന് വെങ്കലം; ലോക ഒന്നാം നമ്പര്‍ ജോഡിയോട് പൊരുതിവീണു
ഉസൈൻ ബോൾട്ടിന്‍റെ റെക്കോർഡ് വേഗം മറികടന്ന് ചൈനീസ് 'സൂപ്പർമാൻ' റോബോട്ട്, വേഗത സെക്കൻഡിൽ 12.66 മീറ്റർ