ലോക ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പ്: ഇന്ത്യന്‍ താരം അമിത് പാംഘലിന് ചരിത്രനേട്ടം

Published : Sep 21, 2019, 11:46 PM IST
ലോക ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പ്: ഇന്ത്യന്‍ താരം അമിത് പാംഘലിന് ചരിത്രനേട്ടം

Synopsis

അമിത് പാംഘലിന് ലോക ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ ചരിത്രനേട്ടം. 52 കിലോഗ്രാം വിഭാഗത്തില്‍ വെള്ളിമെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരമെന്ന നേട്ടം പാംഘല്‍ സ്വന്തമാക്കി.

മോസ്‌കോ: അമിത് പാംഘലിന് ലോക ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ ചരിത്രനേട്ടം. 52 കിലോഗ്രാം വിഭാഗത്തില്‍ വെള്ളിമെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരമെന്ന നേട്ടം പാംഘല്‍ സ്വന്തമാക്കി. റഷ്യയില്‍ നടന്ന ഫൈനലില്‍ ഒളിംപിക് ചാംപ്യനായ ഉസ്ബക്ക് താരം സോയിറോവിനോടാണ് പാംഘല്‍ പരാജയപ്പെട്ടത്.

ചാംപ്യന്‍ഷിപ്പില്‍ രണ്ടാം സീഡായിരുന്നു പാംഘല്‍. കഴിഞ്ഞ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസില്‍ 49 കിലോ വിഭാഗത്തില്‍ പാംഘല്‍ സ്വര്‍ണം നേടിയിരുന്നു. ഒളിംപിക്‌സില്‍ മത്സരയിനമല്ലാത്തതിനാല്‍ പാംഘല്‍ 52 കിലോയിലേക്ക് മാറുകയായിരുന്നു.  ദേശീയ ഗെയിംസില്‍ കേരളത്തിനായി സ്വര്‍ണം നേടിയ കുട്ടപ്പയാണ് ഇന്ത്യന്‍ സംഘത്തിന്റെ മുഖ്യ പരിശീലകന്‍. 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു