
മുപ്പത്തിയാറാമത് ദേശീയ യൂത്ത് ബാസ്‌കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഇരട്ടഫൈനൽ. കേരളത്തിന്‍റെ ആൺകുട്ടികളും പെൺകുട്ടികളും ഫൈനലിൽ കടന്നു. ആൺകുട്ടികൾ സെമിഫൈനലിൽ 65- 62ന് രാജസ്ഥാനെ തോൽപിച്ചു. 21 പോയിന്‍റ് നേടിയ പ്രണവ് പ്രിൻസാണ് കേരളത്തിന്‍റെ വിജയശിൽപി. ജിം പോൾ, നിധിൻ ബേബി എന്നിവരും മികച്ച പ്രകടനം നടത്തി.
പെൺകുട്ടികൾ 74- 70ന് പഞ്ചാബിനെയാണ് പരാജയപ്പെടുത്തിയത്. 30 പോയിന്‍റ് നേടിയ ആൻ മേരി സക്കറിയയാണ് കേരളത്തെ ഫൈനലിലേക്ക് നയിച്ചത്. പി എസ് ജെസ്‍ലി 20 പോയിന്‍റ് നേടി. ഫൈനൽ ഇന്ന് വൈകിട്ട് നടക്കും.
| ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് ട്വിറ്റര്‍ ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക. |