ഫലസൂചനകൾ ബിജെപിക്ക് അനുകൂലമാക്കി അസം; കോൺ​ഗ്രസ് പിന്നിൽ

By Web TeamFirst Published May 2, 2021, 10:25 AM IST
Highlights

51 സീറ്റുകളിലാണ് നിലവില്‍ ബി.ജെ.പി മുന്നില്‍ നില്‍ക്കുന്നത്. കോണ്‍ഗ്രസ് 29 സീറ്റുകളില്‍ മുന്നിലുണ്ട്. 

ഗുവാഹത്തി: അസമില്‍ നിന്നുള്ള ആദ്യ ഫലസൂചനകള്‍ ബി.ജെ.പിക്ക് അനുകൂലമെന്ന് റിപ്പോർട്ട്. 70 സീറ്റുകളിലാണ് നിലവില്‍ ബി.ജെ.പി മുന്നില്‍ നില്‍ക്കുന്നത് കോണ്‍ഗ്രസ് 39 സീറ്റുകളില്‍ മുന്നിലുണ്ട്. എ.ജെ.പി മൂന്ന് സീറ്റുകളില്‍ മാത്രമാണ് മുന്നില്‍ നില്‍ക്കുന്നത്. 126 സീറ്റുകളിലേക്കാണ് അസമില്‍ തെരഞ്ഞെടുപ്പ് നടന്നത്. ആദ്യത്തെ പ്രധാന മണിക്കൂറുകളിൽ പുറത്തു വരുന്ന ഫലത്തിൽ അസം മുഖ്യമന്ത്രി സർബാനന്ദ സോനാവാൾ ആരോ​ഗ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ, എജിപി മേധാവി അതുൽ ബോറ എന്നിവർ യഥാക്രമം മജൂലി, ജാലുക്ബാരി, ബോകാഖട്ട് എന്നിവിടങ്ങിൽ ലീഡ് ചെയ്യുന്നു.  

അതേസമയം, പശ്ചിമബംഗാളിലെ  വോട്ടെണ്ണലിന്റെ ആദ്യ ഫലം പുറത്തുവരുമ്പോള്‍ ബി.ജെ.പിയും തൃണമൂലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 46 സീറ്റുകളിലും ബി.ജെ.പി 43 സീറ്റുകളിലുമാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇടതിന് രണ്ട് സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടു നില്‍ക്കാന്‍ സാധിച്ചിട്ടുള്ളത്.

 

click me!