നന്ദിഗ്രാമില്‍ മമത വിയര്‍ക്കുന്നു, സുവേന്ദു അധികാരി മുന്നില്‍

By Web TeamFirst Published May 2, 2021, 10:01 AM IST
Highlights

ബംഗാളില്‍ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. 200 മണ്ഡലങ്ങളിലെ സൂചനകള്‍ പുറത്തുവരുമ്പോള്‍ ഇരു പാര്‍ട്ടികളും വലിയ വ്യത്യാസമില്ല.
 

കൊല്‍ക്കത്ത: ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നന്ദിഗ്രാമില്‍ പിന്നില്‍. അഭിമാന പോരാട്ടത്തില്‍ എതിരാളി സുവേന്ദു അധികാരിക്ക് മുന്നിലാണ് മമതയുടെ കാലിടറുന്നത്. ആദ്യഘട്ടം വോട്ടെണ്ണി തുടങ്ങിയപ്പോള്‍ 1497 വോട്ടിനാണ് മമത പിന്നിലായത്. ബംഗാളില്‍ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണ്.

200 മണ്ഡലങ്ങളിലെ സൂചനകള്‍ പുറത്തുവരുമ്പോള്‍ ഇരു പാര്‍ട്ടികളും വലിയ വ്യത്യാസമില്ല. 117 സീറ്റുകളില്‍ തൃണമൂലും ബാക്കിയിടങ്ങളില്‍ ബിജെപിയുമാണ് ലീഡ് ചെയ്യുന്നത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിക്കെതിരെ നന്ദിഗ്രാമില്‍ മമത രംഗത്തിറങ്ങുകയായിരുന്നു. നേരത്തെ രണ്ടിടത്ത് മത്സരിക്കുമെന്ന് മമത സൂചന നല്‍കിയെങ്കിലും ബിജെപിയുടെ വെല്ലുവിളിയെ തുടര്‍ന്ന് നന്ദിഗ്രാമില്‍ മാത്രം മത്സരിക്കുകയായിരുന്നു.
 

click me!