മമതാ ബാനർജിക്കെതിരെ ആക്രമണശ്രമം; കാലിന് പരിക്കേറ്റെന്ന് മമത; സഹതാപം പിടിച്ചുപറ്റാനുള്ള ശ്രമമെന്ന് ബിജെപി

Web Desk   | Asianet News
Published : Mar 10, 2021, 07:37 PM ISTUpdated : Mar 10, 2021, 07:59 PM IST
മമതാ ബാനർജിക്കെതിരെ ആക്രമണശ്രമം; കാലിന് പരിക്കേറ്റെന്ന് മമത; സഹതാപം പിടിച്ചുപറ്റാനുള്ള ശ്രമമെന്ന് ബിജെപി

Synopsis

നന്ദിഗ്രാമിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകാനായി കാറിൽ കയറുമ്പോഴായിരുന്നു സംഭവം. തനിക്ക് ചുറ്റും സുരക്ഷാ ജീവനക്കാർ ആ സമയം ഉണ്ടായിരുന്നില്ല എന്നും മമത പറഞ്ഞു. നന്ദിഗ്രാമിൽ പത്രിക നൽകാൻ പോയതായിരുന്നു. 

കൊൽക്കത്ത: നന്ദി​ഗ്രാമിൽ തനിക്കെതിരെ ആക്രമണത്തിന് ശ്രമമുണ്ടായെന്ന് പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. നാലുപേർ ആക്രമിക്കാൻ ശ്രമിച്ചു. കാലിന് പരിക്കേറ്റു എന്നും മമത പറഞ്ഞു.

നന്ദിഗ്രാമിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകാനായി കാറിൽ കയറുമ്പോഴായിരുന്നു സംഭവം. തനിക്ക് ചുറ്റും സുരക്ഷാ ജീവനക്കാർ ആ സമയം ഉണ്ടായിരുന്നില്ല എന്നും മമത പറഞ്ഞു. നന്ദിഗ്രാമിൽ പത്രിക നൽകാൻ പോയതായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും മമത പറഞ്ഞു.

എന്നാൽ, ജനങ്ങളുടെ സഹതാപം പിടിച്ചുപറ്റാനുള്ള ശ്രമമാണ് മമത നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു.സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട് തേടിയിട്ടുണ്ട്.

PREV
click me!

Recommended Stories

കായികമത്സരങ്ങൾക്ക് പോകുന്ന താരങ്ങൾക്ക് പ്രത്യേക കോച്ച് അനുവദിക്കണമെന്ന് മന്ത്രി, റെയിൽവേ ബോർഡ് ചെയർമാന് കത്ത്
​ഗുജറാത്ത് പോളിം​ഗ് ബൂത്തിലേക്ക്; 89 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്