ഡിഎംകെ ശക്തികേന്ദ്രങ്ങളിൽ താരങ്ങളുമായി ബിജെപി, ഉദയനിധിക്ക് എതിരെ ഖുഷ്ബു

Published : Mar 10, 2021, 02:39 PM ISTUpdated : Mar 10, 2021, 02:40 PM IST
ഡിഎംകെ ശക്തികേന്ദ്രങ്ങളിൽ താരങ്ങളുമായി ബിജെപി, ഉദയനിധിക്ക് എതിരെ ഖുഷ്ബു

Synopsis

രജനികാന്ത് പിന്‍മാറിയെങ്കിലും താരസ്ഥാനാര്‍ത്ഥികളുടെ പോരാണ് തമിഴകത്ത്. ഡിഎംകെയുടെ ഉറച്ച കോട്ടകളിലെല്ലാം താരങ്ങളെ സ്ഥാനാര്‍ത്ഥികളാക്കി ബിജെപി പ്രചാരണം. 

ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെയുടെ ശക്തികേന്ദ്രങ്ങളിലെല്ലാം താരസ്ഥാനാര്‍ഥികളെ അണിനിരത്തി ബിജെപി. എം കെ സ്റ്റാലിന്‍റെ മകന്‍ ഉദയനിധി സ്റ്റാലിനെതിരെ ഖുഷ്ബുവിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. നടി ഗൗതമി, നമിത, വിന്ധ്യ തുടങ്ങിയവരാണ് ഡിഎംകെയുടെ ഉറച്ച മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍.

രജനികാന്ത് പിന്‍മാറിയെങ്കിലും താരസ്ഥാനാര്‍ത്ഥികളുടെ പോരാണ് തമിഴകത്ത്. ഡിഎംകെയുടെ ഉറച്ച കോട്ടകളിലെല്ലാം താരങ്ങളെ സ്ഥാനാര്‍ത്ഥികളാക്കി ബിജെപി പ്രചാരണം. മൂന്ന് തവണ കരുണാനിധി ജയിച്ച ഡിഎംകയുടെ ഉരുക്കുകോട്ടയായ ചെന്നൈ ചെപ്പോക്കില്‍ ഉദയനിധി സ്റ്റാലിനെതിരെ നടി ഖുഷ്ബുവാണ് സ്ഥാനാര്‍ത്ഥി. മൂന്ന് തവണ കരുണാനിധി ജയിച്ച മണ്ഡലം ഖുശ്ബുവിന്‍റെ താരപ്രഭയിലൂടെ  തിരിച്ചുപിടിക്കാമെന്ന കണക്കൂട്ടലിലാണ് ബിജെപി.

ബിഗ് സക്രീനിലെ താരം വോട്ടുചോദിച്ച് വീട്ടിലെത്തിയതിന്‍റെ ആകാംക്ഷയിലാണ് വോട്ടര്‍മാര്‍ പലരും. ഡിഎംകയുടെ സിറ്റിങ്ങ് സീറ്റായ രാജപാളയത്ത് ഗൗതമി, ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനെതിരെ  ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അപ്സര റെഡ്ഡി എന്നിങ്ങനെയാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍. നമിത, വിന്ധ്യ, വീരപ്പന്‍റെ മകള്‍ വിദ്യ എന്നിവരെ വടക്കന്‍ മേഖലയിലാണ് ബിജെപി പരീക്ഷിക്കുന്നത്. 

PREV
click me!

Recommended Stories

കായികമത്സരങ്ങൾക്ക് പോകുന്ന താരങ്ങൾക്ക് പ്രത്യേക കോച്ച് അനുവദിക്കണമെന്ന് മന്ത്രി, റെയിൽവേ ബോർഡ് ചെയർമാന് കത്ത്
​ഗുജറാത്ത് പോളിം​ഗ് ബൂത്തിലേക്ക്; 89 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്