പശ്ചിമബം​ഗാളിൽ മമത തന്നെ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ബുധനാഴ്ച

Web Desk   | Asianet News
Published : May 03, 2021, 07:29 PM IST
പശ്ചിമബം​ഗാളിൽ മമത തന്നെ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ബുധനാഴ്ച

Synopsis

തുടർച്ചയായ മൂന്നാം തവണയാണ് മമത പശ്ചിമബം​ഗാളിന്റെ മുഖ്യമന്ത്രിയാകുന്നത്. 

കൊൽക്കത്ത: പശ്ചിമബം​ഗാൾ മുഖ്യമന്ത്രിയായി മമതാ ബാനർജി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട തൃണമൂൽ കോൺ​ഗ്രസ് എംഎൽഎമാർ മമതാ ബാനർജിയെ നിയമസഭാ പാർട്ടി നേതാവായി ഐകകണ്ഠേന തീരുമാനിച്ചതായി പാർട്ടി ജനറൽ സെക്രട്ടറി പാർത്ഥ ചാറ്റർജി അറിയിച്ചു.

തുടർച്ചയായ മൂന്നാം തവണയാണ് മമത പശ്ചിമബം​ഗാളിന്റെ മുഖ്യമന്ത്രിയാകുന്നത്. ഇന്ന് ​ഗവർണറെ കണ്ട് മമത സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചെന്നാണ് വിവരം. മുഖ്യമന്ത്രിയെ തിങ്കളാഴ്ച രാജ്ഭവനിലേക്ക് വിളിപ്പിക്കുമെന്ന് ​തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ​ഗവർണർ ജ​ഗദീപ് ധർഖർ ട്വീറ്റ് ചെയ്തിരുന്നു. 

294ൽ 213 സീറ്റിലും വിജയം നേടിയാണ് തൃണമൂൽ കോൺ​ഗ്രസ് വീണ്ടും അധികാരത്തിലെത്തുന്നത്. തൃണമൂലിനെ തറപറ്റിക്കുമെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് കളത്തിലിറങ്ങിയ ബിജെപിക്ക് 77 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നന്ദി​ഗ്രാമിൽ ബിജെപിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമതാ ബാനർജിക്ക് ആറു മാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും. 

Read Also: മോദി-അമിത് ഷാ ദ്വയത്തിനെതിരെ ഒറ്റയാൾ പോരാട്ടം; ബിജെപിയെ നിലംപരിശാക്കി ബം​ഗാളിന്റെ ദീദി...
 

PREV
click me!

Recommended Stories

കായികമത്സരങ്ങൾക്ക് പോകുന്ന താരങ്ങൾക്ക് പ്രത്യേക കോച്ച് അനുവദിക്കണമെന്ന് മന്ത്രി, റെയിൽവേ ബോർഡ് ചെയർമാന് കത്ത്
​ഗുജറാത്ത് പോളിം​ഗ് ബൂത്തിലേക്ക്; 89 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്