മിഥുന്‍ ചക്രബൊര്‍ത്തി ബിജെപിയിലേക്കോ?; പ്രധാനമന്ത്രിയുടെ റാലിയില്‍ നടന്‍ പങ്കെടുത്തേക്കും

Published : Mar 06, 2021, 09:11 PM IST
മിഥുന്‍ ചക്രബൊര്‍ത്തി ബിജെപിയിലേക്കോ?;  പ്രധാനമന്ത്രിയുടെ റാലിയില്‍ നടന്‍ പങ്കെടുത്തേക്കും

Synopsis

മിഥുന്‍ ചക്രവര്‍ത്തിക്കൊപ്പം ബോളിവുഡ് നടന്‍ അക്ഷയ് കുമാറും പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടും. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ 10 ലക്ഷം ആളുകള്‍ പങ്കെടുക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.  

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ഞാടയറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന റാലിയില്‍ ബംഗാളി സൂപ്പര്‍ സ്റ്റാര്‍ മിഥുന്‍ ചക്രവര്‍ത്തി പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ബിജെപി കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദ വീക്കാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മിഥുന്‍ ചക്രവര്‍ത്തിക്കൊപ്പം ബോളിവുഡ് നടന്‍ അക്ഷയ് കുമാറും പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിടും. ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ 10 ലക്ഷം ആളുകള്‍ പങ്കെടുക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായിരുന്നു മിഥുന്‍ ചക്രബൊര്‍ത്തി. അഴിമതിയില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന് അദ്ദേഹം കഴിഞ്ഞ നാല് വര്‍ഷമായി രാഷ്ട്രീയത്തില്‍ സജീവമല്ലായിരുന്നു. ഞായറാഴ്ച പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ അദ്ദേഹം ബിജെപിയില്‍ മൂന്നാമത്തെ പാര്‍ട്ടിമാറ്റമായിരിക്കുമിത്. നക്‌സല്‍ പ്രസ്ഥാനത്തോട് അനുഭാവമുണ്ടായിരുന്ന മിഥുന്‍ ചക്രബൊര്‍ത്തി ആദ്യം സിപിഎമ്മിലും പിന്നീട് തൃണമൂലിലും പ്രവര്‍ത്തിച്ചു. കഴിഞ്ഞ മാസം മുംബൈയിലെ വസതിയില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് സന്ദര്‍ശിച്ചിരുന്നു.
 

PREV
click me!

Recommended Stories

കായികമത്സരങ്ങൾക്ക് പോകുന്ന താരങ്ങൾക്ക് പ്രത്യേക കോച്ച് അനുവദിക്കണമെന്ന് മന്ത്രി, റെയിൽവേ ബോർഡ് ചെയർമാന് കത്ത്
​ഗുജറാത്ത് പോളിം​ഗ് ബൂത്തിലേക്ക്; 89 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്