മിഥുന്‍ ചക്രവര്‍ത്തി ബിജെപിയിലേക്ക്?; മോദിക്കൊപ്പം റാലിയില്‍ പങ്കെടുത്തേക്കും

By Web TeamFirst Published Mar 7, 2021, 11:09 AM IST
Highlights

ഞായറാഴ്ച കൊല്‍ക്കത്ത ബ്രിഗേഡ് മൈതാനത്ത് നടക്കുന്ന പ്രധാനമന്ത്രി പങ്കെടുക്കുന്ന ബിജെപി മഹാറാലിയില്‍ മിഥുന്‍ എത്തുമെന്നാണ് ബംഗാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

കൊല്‍ക്കത്ത: ബംഗാളി സൂപ്പര്‍താരം മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നുമെന്ന് റിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാശ് വിജയ്വര്‍ഗിയ മിഥുനുമായി കൊല്‍ക്കത്തയിലെ വീട്ടില്‍ കൂടികാഴ്ച നടത്തിയിരുന്നു.

ഞായറാഴ്ച കൊല്‍ക്കത്ത ബ്രിഗേഡ് മൈതാനത്ത് നടക്കുന്ന പ്രധാനമന്ത്രി പങ്കെടുക്കുന്ന ബിജെപി മഹാറാലിയില്‍ മിഥുന്‍ എത്തുമെന്നാണ് ബംഗാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ രാത്രി വൈകിയാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാശ് വിജയ്വര്‍ഗിയ തന്‍റെ ട്വിറ്ററില്‍ മിഥുന്‍ ചക്രവര്‍ത്തിയുമായി കൂടികാഴ്ച നടത്തിയ കാര്യം പോസ്റ്റ് ചെയ്തത്.

अभी देर रात कोलकाता के बेलगाचिया में सिनेमा जगत के माशूर अभिनेता मिथुन दाँ के साथ लम्बी चर्चा हुई ।
उनकी राष्ट्र भक्ति और ग़रीबों के प्रति प्रेम की कहानियाँ सुनकर मन गद-गद हो गया । pic.twitter.com/1REwfpZNax

— Kailash Vijayvargiya (@KailashOnline)

'രാത്രി വൈകി പ്രശസ്ത സിനിമതാരം മിഥുന്‍ ദായുമായി കൂടികാഴ്ച നടത്തി, അദ്ദേഹത്തിന്‍റെ രാജ്യ സ്നേഹത്തിന്‍റെയും, പാവങ്ങളോടുള്ള സ്നേഹത്തിന്‍റെയും കഥ കേട്ട് എന്‍റെ ഹൃദയം സങ്കടപ്പെട്ടു' - ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാശ് വിജയ്വര്‍ഗിയ ട്വിറ്ററില്‍ കുറിച്ചു.

അദ്ദേഹം ചിലപ്പോള്‍ റാലിക്ക് എത്തും, എന്താണ് സംഭവിക്കുന്നത് എന്ന് കാത്തിരുന്ന് കാണുക - ഒരു മുതിര്‍ന്ന ബംഗാള്‍ ബിജെപി നേതാവിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഒരു കാലത്ത് ബംഗാള്‍ ഭരിച്ചിരുന്ന സിപിഐഎമ്മുമായി അടുത്ത വ്യക്തിയായിരുന്നു മിഥുന്‍ ചക്രവര്‍ത്തി. എന്നാല്‍ പിന്നീട് തൃണമൂല്‍ സഹയാത്രികനായി. ഇദ്ദേഹത്തിന് രാജ്യസഭ സീറ്റും തൃണമൂല്‍ നല്‍കിയിരുന്നു എന്നാല്‍ പിന്നീട് ഈ സ്ഥാനം രാജിവച്ച് താന്‍ രാഷ്ട്രീയം വിടുകയാണെന്ന് ഇദ്ദേഹം പ്രസ്താവിച്ചിരുന്നു. 

click me!