Latest Videos

കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി കഴിഞ്ഞു, തെരഞ്ഞെടുപ്പ് സമിതി ആറ് മണിക്ക്, രാഹുലിൻ്റെ തീരുമാനം നിര്‍ണായകം

By Web TeamFirst Published Mar 12, 2021, 3:54 PM IST
Highlights

ഈ സീറ്റുകളിലും നേമം സീറ്റിലും ആരാവാണം സ്ഥാനാര്‍ത്ഥിയെന്ന കാര്യം ഇനി തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ തീരുമാനിക്കും. രാഹുൽ ഗാന്ധി അധ്യക്ഷനാവുന്ന തെരഞ്ഞെടുപ്പ് സമിതി യോഗം വൈകിട്ട് ആറ് മണിക്കാണ് ചേരുക.

ദില്ലി: മൂന്ന് ദിവസമായി ദില്ലിയിൽ തുടരുന്ന കോണ്‍ഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി യോഗം പൂര്‍ത്തിയായി. കോണ്‍ഗ്രസ് മത്സരിക്കേണ്ട ഭൂരിപക്ഷം മണ്ഡലങ്ങളിലും ഒരൊറ്റ പേരിലേക്ക് എത്താൻ സ്ക്രീനിംഗ് കമ്മിറ്റിക്കായെങ്കിലും ഏഴോളം മണ്ഡലങ്ങളിൽ ഇപ്പോഴും കടുത്ത തര്‍ക്കം തുടരുകയാണ്. 

ഈ സീറ്റുകളിലും നേമം സീറ്റിലും ആരാവാണം സ്ഥാനാര്‍ത്ഥിയെന്ന കാര്യം ഇനി തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ തീരുമാനിക്കും. രാഹുൽ ഗാന്ധി അധ്യക്ഷനാവുന്ന തെരഞ്ഞെടുപ്പ് സമിതി യോഗം വൈകിട്ട് ആറ് മണിക്കാണ് ചേരുക. രാഹുൽ ഗാന്ധിയുടെ തീരുമാനം യോഗത്തിൽ നിര്‍ണായകമാവും.  സ്ഥാനാര്‍ത്ഥി പട്ടികയിൽ യുവാക്കളും പുതുമുഖങ്ങളും വേണമെന്ന് വാദിക്കുന്ന രാഹുൽ തിരുത്തൽ നടപടികൾ സ്വീകരിക്കും  എന്ന പ്രതീക്ഷയിലാണ് യുവനേതാക്കൾ. 

ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, സംഘടനാ ചുമതലയുള്ള എഐസിസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കേരളത്തിലെ എംപിമാര്‍ തുടങ്ങിയവരാണ് സ്ക്രീനിംഗ് കമ്മിറ്റിയിലുണ്ടായിരുന്നത്.  സ്ക്രീനിംഗ് കമ്മിറ്റി പുരോഗമിക്കും തോറും കേരളത്തിലെ പാര്‍ട്ടിയുടെ പലഘടകങ്ങളിലുണ്ടാവുന്ന പ്രതിഷേധങ്ങളും പൊട്ടിത്തെറികളും നേതൃത്വത്തിന് വെല്ലുവിളിയാവുന്നുണ്ട്. 
 

click me!