
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സംഘര്‍ഷത്തില്‍ ഒരു മരണം. പശ്ചിമ മിഡ്നാപൂരിലാണ് സംഭവം. തൃണമൂൽ കോൺഗ്രസ് പ്രവർത്തകനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ എട്ട് പേർ അറസ്റ്റിലായി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബംഗാളിലെ തെരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. തംലുക്ക്, നന്ദിഗ്രാം എന്നിവിടങ്ങളിലാണ് 144 പ്രഖ്യാപിച്ചത്.
അസമിലും ബംഗാളിലും ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബംഗാളിലെ 255 പോളിങ് ബൂത്തുകളിലായി 22 കമ്പനി കേന്ദ്ര സേനയെയാണ് വിന്യസിച്ചിട്ടുള്ളത്. തംലുക്കിലും നന്ദിഗ്രാമിലും വള്ളങ്ങൾ അടുക്കുന്ന കടവുകൾ അടച്ചു. ഇരുചക്രവാഹനങ്ങളിൽ രണ്ടു പേരിൽ കൂടുതൽ യാത്ര ചെയ്യരുത്. നന്ദിഗ്രാമിലെ സുരക്ഷാ പരിശോധനയും വർധിപ്പിച്ചു. നന്ദിഗ്രാമിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഹെലികോപ്റ്ററിൽ വ്യോമ നിരീക്ഷണം നടത്തും. വോട്ടർമാർക്ക് അല്ലാത്തവർക്ക് നന്ദിഗ്രാമിൽ പ്രവേശിക്കില്ല.