പ്രവചനങ്ങള്‍ പാഴായില്ല; തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണിക്ക് ശക്തമായ മേല്‍ക്കൈ, കേവല ഭൂരിപക്ഷം കടന്നു

Published : May 02, 2021, 12:26 PM ISTUpdated : May 02, 2021, 12:29 PM IST
പ്രവചനങ്ങള്‍ പാഴായില്ല; തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണിക്ക് ശക്തമായ മേല്‍ക്കൈ, കേവല ഭൂരിപക്ഷം കടന്നു

Synopsis

തമിഴ്നാട്ടിൽ ഡിഎംകെ ഒറ്റയ്ക്ക് കേവലഭൂരിപക്ഷത്തിലേക്ക് എത്തിയിരിക്കുകയാണ്. കോയമ്പത്തൂര്‍ സൗത്തില്‍ കമൽഹാസൻ ലീഡ് നില മെച്ചപ്പെടുത്തി.

ചെന്നൈ: തമിഴ്‌നാട്ടില്‍ എക്‌സിറ്റ് പോളുകളുടെ പ്രവചനം ശരിവെക്കുന്ന തരത്തില്‍ ഡിഎംകെ മുന്നണി ശക്തമായ മുന്നേറ്റം തുടരുന്നു. 142 സീറ്റുകളില്‍ ഡിഎംകെ മുന്നേറുകയാണ്. അണ്ണാ ഡിഎംകെ 91 സീറ്റുകളിലും മറ്റുള്ളവര്‍ ഒരു സീറ്റിലുമാണ് മുന്നിലുള്ളത്.

തമിഴ്നാട്ടിൽ ഡിഎംകെ ഒറ്റയ്ക്ക് കേവലഭൂരിപക്ഷത്തിലേക്ക് എത്തിയിരിക്കുകയാണ്. 1996ന് ശേഷം ആദ്യമായി ഒറ്റയ്ക്കു കേവല ഭൂരിപക്ഷമെന്ന കടമ്പയും ഡിഎംകെ മറികടക്കുകയാണ്. കോയമ്പത്തൂര്‍ സൗത്തില്‍ കമൽഹാസൻ ലീഡ് നില മെച്ചപ്പെടുത്തി. ഒ പനീര്‍സെല്‍വം അടക്കം ആറ് മന്ത്രിമാർ പിന്നിലാണ്. ഖുശ്ബു, എച്ച് രാജ, അണ്ണാമലൈ അടക്കം ബിജെപി സ്ഥാനാർത്ഥികൾ പിന്നിലാണ്. 234 സീറ്റുകളുള്ള തമിഴ്നാട്ടിൽ പത്ത് വര്‍ഷങ്ങള്‍ക്ക്  അണ്ണാഡിഎംകെയെ ഭരണത്തിൽ നിന്നും തൂത്തെറിഞ്ഞ് ദ്രാവിഡ രാഷ്ട്രീയത്തില്‍ അധികാരം ഉറപ്പിക്കുമെന്ന ഡിഎംകെയുടെ ആത്മവിശ്വാസം ശരിവെക്കുന്നതാണ് പുറത്തുവരുന്ന ഫലങ്ങള്‍.

  

PREV
click me!

Recommended Stories

കായികമത്സരങ്ങൾക്ക് പോകുന്ന താരങ്ങൾക്ക് പ്രത്യേക കോച്ച് അനുവദിക്കണമെന്ന് മന്ത്രി, റെയിൽവേ ബോർഡ് ചെയർമാന് കത്ത്
​ഗുജറാത്ത് പോളിം​ഗ് ബൂത്തിലേക്ക്; 89 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്