ബം​ഗാളിൽ 77.68 ശതമാനം പോളിങ്; പലയിടത്തും സംഘർഷം, ബിജെപിക്കെതിരെ ആരോപണങ്ങളുമായി തൃണമൂൽ

By Web TeamFirst Published Apr 6, 2021, 7:30 PM IST
Highlights

ആറംബാഗില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായ സുജാത മണ്ഡലിനെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് പരാതി ഉയർന്നു. സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ പാര്‍ട്ടി പുറത്ത് വിട്ടു. 

കൊൽക്കത്ത: പശ്ചിമബംഗാളില്‍ നിയമസഭയിലേക്കുള്ള മൂന്നാംഘട്ട തെര‍ഞ്ഞെടുപ്പിനിടെ പലയിടത്തും സംഘര്‍ഷം ഉണ്ടായി.  ആറംബാഗില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായ സുജാത മണ്ഡലിനെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് പരാതി ഉയർന്നു. സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങള്‍ പാര്‍ട്ടി പുറത്ത് വിട്ടു. ഡയമണ്ട് ഹാര്‍ബറില്‍ വോട്ട് ചെയ്യാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർ അനുവദിക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നു. 

മുസ്ലീംവോട്ടുകളും കൈയ്യില്‍ നിന്ന് പോകുന്ന സാഹചര്യത്തിലാണ് ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിക്കരുതെന്ന് മുഖ്യമന്ത്രി മമതാ ബാനർജിക്ക് പറയേണ്ടി വന്നതെന് പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗാളിലെ റാലിയില്‍ പറഞ്ഞു. ആളുകള്‍ കാശ് വാങ്ങി വോട്ട് ചെയ്യുന്നുവെന്ന ആരോപണം ഉന്നയിച്ച മമതക്ക് ജനങ്ങള്‍ മറുപടി നല്‍കുമെന്നും മോദി പറഞ്ഞു. 

തൃണമൂൽ‌ നേതാവ് ​ഗൗതം ഘോഷിന്റെ വസതിയിൽ നിന്ന് മൂന്ന് ഇവിഎം മെഷീനുകളും നാല് വിവിപാറ്റ് മെഷീനുകളും കണ്ടെത്തിയതിനെത്തുടർന്ന് ഒരു ഉദ്യോ​ഗസ്ഥനെ തെര‍ഞ്ഞെടുപ്പ് കമ്മീഷൻ സസ്പെന്റ് ചെയ്തു. 

ഒടുവിൽ വിവരം ലഭിക്കുമ്പോൾ അസമില്‍ 82.29 ശതമാനവും ബംഗാളില്‍ 77.68 ശതമാനവും പോളിങ് രേഖപ്പെടുത്തി.

click me!