പാലാ ജനവിധി യുഡിഎഫിനുള്ള മുന്നറിയിപ്പ്: എംഎം ഹസന്‍

Published : Sep 28, 2019, 03:21 PM IST
പാലാ ജനവിധി യുഡിഎഫിനുള്ള മുന്നറിയിപ്പ്: എംഎം ഹസന്‍

Synopsis

പരാജയപ്പെട്ടത് യുഡിഎഫിന്‍റെ ഘടകകക്ഷിയാണെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള എല്ലാ കക്ഷികളുടേയും നേതാക്കള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണിത്. 

പാലാ: പാലായിലെ ജനവിധി യുഡിഎഫിനുള്ള മുന്നറിയിപ്പാണെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് എംഎംഹസന്‍. ഒരു പാര്‍ട്ടിയുടേയും അനൈക്യത്തേയും അഹങ്കാരത്തേയും ആ പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ പോലും അംഗീകരിക്കുകയില്ലെന്ന നിശബ്ദമായ താക്കീതാണിത്. പരാജയപ്പെട്ടത് യുഡിഎഫിന്‍റെ ഘടകകക്ഷിയാണെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള എല്ലാ കക്ഷികളുടേയും നേതാക്കള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പാര്‍ട്ടിയുടെ ആഭ്യന്തരകാര്യങ്ങളും വിവാദമാകുമ്പോള്‍ അതിന് ലഭിക്കുന്ന വാര്‍ത്താപ്രാധാന്യം കണ്ട് സായൂജ്യമടയുന്നവര്‍ ഒന്ന് മറക്കരുത്. ജനങ്ങളും പാര്‍ട്ടിയെ സ്നേഹിക്കുന്നവരും അനൈക്യത്തിന്‍റെ അപശബ്ദത്തിലുള്ള അസഹ്യതയും അമര്‍ഷവും പ്രകടിപ്പിക്കുന്നത് വിരല്‍ തുമ്പിലൂടെയാണെന്നും ഹസ്സന്‍ വിമര്‍ശിച്ചു.

മാണിസാര്‍ ഒന്നാക്കിയ കേരള കോണ്‍ഗ്രസിനെയാണ് പാലാക്കാര്‍ ഇപ്പോള്‍ രണ്ടായി കണ്ടത്. ഒന്നായ കേരള കോണ്‍ഗ്രസിന് മാത്രമേ യുഡിഎഫില്‍ പ്രസക്തിയുള്ളൂ എന്ന മുന്നറിയിപ്പ് കൂടിയാണ് പാലാ ഫലം എന്നും ഹസ്സന്‍ ചൂണ്ടിക്കാട്ടി.


 

PREV
click me!

Recommended Stories

പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തിലെ മുസ്ലീം സംഘടനകൾ
ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് നവംബര്‍ 30 മുതല്‍ അഞ്ച് ഘട്ടമായി: വോട്ടെണ്ണല്‍ ഡിസം.23-ന്